'ഇനിയവളെ തല്ലിയാൽ ഞാൻ നിങ്ങളെ കൊല്ലും'; വാക്കു കൊണ്ടുള്ള അക്രമത്തിന് ബുക്കറാണ് ബാനുവിന്റെ മറുപടി

Mail This Article
×
ലോകപ്രശസ്ത സാഹിത്യ പുരസ്കാരമായ ബുക്കർ ഇന്റർനാഷനൽ നേടുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെയാളായി കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ്. ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘ടൂം ഓഫ് സാൻഡ്’ 2022ൽ ചുരുക്കപ്പട്ടികയിൽ ഇടം നേടുകയും തുടർന്ന് ബുക്കർ പുരസ്കാരം നേടുകയും ചെയ്തിരുന്നു. ഡെയ്സി റോക്‌വെൽ ആണ് ഗീതാഞ്ജലിയുടെ നോവലിന്റെ ഹിന്ദിയിൽ നിന്ന് ഇംഗ്ലിഷിലേക്കുള്ള പരിഭാഷ നിർവഹിച്ചത്. എഴുപത്തേഴുകാരിയായ ബാനു മുഷ്താഖ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ എഴുതിയ ചെറുകഥകളിൽ നിന്നു തിരഞ്ഞെടുത്ത 12 കഥകളുടെ സമാഹാരമായ ‘ഹാർട്ട് ഓഫ് ലാംപ്’ ആണ് ബുക്കർ നേടിയത്. ദീപ ഭാസ്തി ആണ് കന്നഡയിൽ നിന്ന് അവ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത്. ആറു പുസ്തകങ്ങളടങ്ങിയ ചുരുക്കപ്പട്ടികയിലെ ഏക ചെറുകഥാ സമാഹാരം ബാനുവിന്റേതായിരുന്നു. ബാക്കിയെല്ലാം നോവലുകളാണ്.
English Summary:
Banu Mushtaq: Kannada writer won Booker International Prize for her work ‘Heart of Lamp’, Openly Writing About Women's Suffering.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.