കണ്ണൂരിൽനിന്നു തന്നെ സിപിഎമ്മിന് സംസ്ഥാന സെക്രട്ടറിമാർ വരുന്നതു പുതുമയല്ല. എന്നാൽ കണ്ണൂരുകാരനായ കെ.സുധാകരനു പകരം അതേ കണ്ണൂരിൽനിന്ന് പുതിയ കെപിസിസി പ്രസിഡന്റും വരുന്നതിൽ സവിശേഷതയുണ്ട്. സണ്ണി ജോസഫാണ് ‘ക്രോസ് ഫയറി’ൽ സംസാരിക്കാനെത്തുന്നത്. സുധാകരൻ മാറേണ്ടി വരുന്ന സാഹചര്യം ഉരുത്തിരിഞ്ഞതോടെ കോൺഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ മാസങ്ങളോളം നടത്തിയ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ് സണ്ണി തിരഞ്ഞെടുക്കപ്പെടുന്നത്. പേരാവൂരിൽ നിന്നുള്ള നിയമസഭാംഗം കൂടിയായ അദ്ദേഹം കെപിസിസി പ്രസിഡന്റാകുമ്പോൾ സിപിഎമ്മിനെയും കോൺഗ്രസിനെയും നയിക്കുന്നവർ ഒരേ സമയം നിയമസഭയിലും ഉണ്ടാകുന്നു എന്നതും പ്രത്യേകത. തളിപ്പറമ്പിൽ നിന്നുള്ള എംഎൽഎ ആയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇപ്പോൾ സഭയിലുണ്ട്. സൗമ്യനും പക്വമതിയുമായ നേതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന സണ്ണിയുടെ നിയമനം രാഷ്ട്രീയ കേന്ദ്രങ്ങൾ പൊതുവിൽ മതിപ്പോടെയാണ് കാണുന്നത്. എന്നാൽ പുതിയ കെപിസിസി പ്രസിഡന്റിനു മുന്നിലുളള വെല്ലുവിളികൾ ചെറുതല്ല. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് സണ്ണി ജോസഫ് മനസ്സു തുറക്കുന്നു.തന്റെ പരിമിതികൾ തുറന്നു പറയാനും മറ്റുള്ളവരുടെ മികവ് എടുത്തു പറയാനും മടിയില്ലാത്ത ഒരു രാഷ്ട്രീയ നേതാവിനെ ഈ അഭിമുഖത്തിലുടെ വായിച്ചടുക്കാം.

loading
English Summary:

Vision for Kerala Congress: Sunny Joseph, new KPCC President, emphasizes teamwork and hard work as his core principles. His appointment, though unexpected, signifies a new era of collaboration and revitalization within the Kerala Congress - Crossfire Interview.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com