ഹാർവഡ് ഉൾപ്പെടെ യുഎസിലെ പ്രമുഖ സര്‍വകലാശാലകൾക്ക് നല്കിക്കൊണ്ടിരുന്ന ധനസഹായം തടയുക, വിദേശ വിദ്യാര്‍ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, നികുതി ഇളവ് ഇല്ലാതാക്കാനുള്ള ശ്രമം നടത്തുക... ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കും’ എന്നു പറഞ്ഞ് അധികാരത്തിലേറിയ ട്രംപിന്റെ ഇത്തരം തീരുമാനങ്ങൾ അമേരിക്കയുടെ ഭാവിതന്നെ ഇല്ലാതാക്കുമെന്നു പറയുന്നത് എന്തുകൊണ്ടാണ്? യുഎസ് പഠനം സ്വപ്നം കാണുന്ന ഇന്ത്യക്കാർക്ക് ഇതെങ്ങനെ തിരിച്ചടിയാകും?
‘ഗ്ലോബൽ കാൻവാസ്’ കോളത്തിന്റെ ഒന്നാം വാർഷികത്തിൽ രാജ്യാന്തര തലത്തിലെ ഈ ചൂടേറിയ ചർച്ചയുടെ ആഴത്തിലേക്ക് വായനക്കാരെ നയിക്കുകയാണ് ഡോ. കെ.എൻ. രാഘവൻ.
പലസ്തീനെ പിന്തുണച്ചുകൊണ്ട് യുഎസിലെ ഷിക്കാഗോയിൽ നടന്ന പ്രകടനത്തിനിടെ ഷിക്കാഗോ ലൊയോള യൂണിവേഴ്സ്റ്റിയിലെ വിദ്യാർഥിനി (Photo by John Moore / Getty Images via AFP)
Mail This Article
×
അധികാരത്തിലിരുന്ന ആദ്യ ഊഴത്തില്‍ താന്‍ ഒരു യുദ്ധത്തിനും തിരികൊളുത്തിയില്ല എന്നു തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വലിയ അഭിമാനത്തോടെ പറഞ്ഞിരുന്ന വ്യക്തിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ തന്റെ രണ്ടാമൂഴത്തില്‍ കഴിയുന്നത്ര ശത്രുക്കളെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് അധികാരമേറ്റതെന്ന് തോന്നിക്കുന്ന രീതിയിലുള്ള നടപടികള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. കാലാകാലങ്ങളായി അമേരിക്കയുടെ സുഹൃത്തുക്കളായി കൂടെ നിന്ന യൂറോപ്പിലെ സഖ്യ രാജ്യങ്ങളെ വെറുപ്പിക്കുന്നതും ഹൂതികളെ ഒതുക്കാന്‍ അവർക്കു നേരെ ബോംബ് വര്‍ഷിക്കുന്നതും കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന് പറഞ്ഞ് ആ രാഷ്ട്രത്തെയും അവിടുത്തെ ജനങ്ങളെയും അപമാനിക്കുന്നതും വൈറ്റ്ഹൗസില്‍ തന്നെ കാണാൻ വന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്കിയോട് മോശമായി പെരുമാറിയതും എല്ലാം ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്.
എന്നാല്‍ രാജ്യത്തിനു പുറത്തുള്ളതിനേക്കാള്‍ വിദ്വേഷത്തോടെയാണ് അദ്ദേഹം അമേരിക്കയുടെ അകത്തുള്ള ജനങ്ങളോടും സ്ഥാപനങ്ങളോടും പെരുമാറുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. അമേരിക്കന്‍ ജനതയുടെ മേല്‍
English Summary:
US Colleges Under Siege: Trump's war on US Colleges Threatens the Future of International Students, Including Indians
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.