കഥയിലേക്കു പ്രവേശിക്കുന്നതിനു മുൻപേ ഒട്ടേറെ ട്വിസ്റ്റുകൾ ഒളിപ്പിച്ചുവച്ച സിനിമ പോലെയായിരിക്കുന്നു നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ്. സ്ഥാനാർഥി നിർണയ വേളയിൽതന്നെ കഥയ്ക്കുള്ളിൽ ഒട്ടേറെ ഉപകഥകൾ സംഭവിച്ചു. തലപ്പൊക്കമുള്ള തേക്കുകളുടെ നാട്ടിൽ ജനവിധിയുടെ കാതൽ ആർക്കൊപ്പമായിരിക്കുമെന്നറിയാൻ ഇനി മൂന്നാഴ്ചയുടെ കാത്തിരിപ്പു മതി. കോൺഗ്രസും സിപിഎമ്മും സംസ്ഥാന ഭാരവാഹികളെ രംഗത്തിറക്കിയ തിരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്നതു പി.വി.അൻവർ എന്ന ഒറ്റക്കൊമ്പന്റെ രംഗപ്രവേശമാണ്. തൃണമൂൽ കോൺഗ്രസിന്റെ പുല്ലും പൂവും ചിഹ്നത്തിൽ മത്സരിക്കാനിരുന്ന അൻവർ (നിലവിൽ സ്വതന്ത്ര സ്ഥാനാർഥി) പക്ഷേ ആരുടെ വോട്ടിലായിരിക്കും പുല്ലു വാരിയിടുക? അൻവർ പിടിക്കുന്ന വോട്ടുകൾ ആർക്കു വിജയത്തിന്റെ പൂക്കൾ സമ്മാനിക്കും? ഇരു മുന്നണികളേയും തോൽപ്പിച്ച് പുഷ്പം പോലെ വിജയത്തിലെത്താനുള്ള കരുത്തും ബലവും അൻവറിനുണ്ടോ?. നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരത്തിന്റെ സൂചനകളുണ്ട്. അതിനിടെ

loading
English Summary:

Nilambur By-Election is a Four-Cornered Battle with Unpredictable Twists. PV Anwar's Independent Candidacy Adds Intrigue to the Fight Between UDF and LDF, while BJP's Late Entry Further Complicates Matters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com