തരൂർ പാടുന്നത് ആർക്കുവേണ്ടി? – വായിക്കാം ‘ഇന്ത്യാ ഫയൽ’

Mail This Article
കോൺഗ്രസുകാരെ പക്ഷികളുമായി ചേർത്തുപറയുന്നിൽ ആർക്കും തെറ്റു തോന്നേണ്ടതില്ല. കോൺഗ്രസ് എന്നൊരു പ്രസ്ഥാനം വേണമെന്നു തോന്നിയതുതന്നെ ഒരു പക്ഷിസ്നേഹിയുടെ മനസ്സിലാണ്. എ.ഒ.ഹ്യൂമിന് ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ് എന്നൊരു സ്ഥാനംകൂടിയുണ്ട്. ഇരിക്കുന്ന കൊമ്പ് ഒടിയാൻ സാധ്യതയുണ്ടെന്നു സംശയമുള്ളപ്പോഴും പക്ഷികൾ ധൈര്യം കൈവിടാറില്ല. കാരണം, അവയുടെ ധൈര്യം കൊമ്പിന്റെ ബലത്തിലല്ല, പറക്കാൻ സഹായിക്കുന്ന ചിറകുകളിലാണ്. പക്ഷികളിൽ താൽപര്യമുള്ള കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശരി തരൂരിനെക്കുറിച്ചും അങ്ങനെ പറയാം. സ്വന്തം ചിറകുകളുടെ ബലത്തിൽ അദ്ദേഹത്തിനു വിശ്വാസമുണ്ട്. പക്ഷിക്കു മരക്കൊമ്പെന്നപോലെ, തരൂരിന് കോൺഗ്രസ് ഇരിപ്പിടമാണ്. തരൂരിന്റെ ചിറകുകളുടെ ബലം കോൺഗ്രസിനും അറിയാം. അതുകൊണ്ടാണ് കോൺഗ്രസ് തങ്ങളാൽ കഴിയുന്ന തണലൊക്കെയും തരൂരിനു നൽകിയത്. തരൂരിന്റെ രാഷ്ട്രീയ പരിചയത്തിന് ആനുപാതികമാവണമെന്നില്ല പാർട്ടിയിൽ അദ്ദേഹത്തിനു ലഭിച്ചിട്ടുള്ള പരിഗണന. അതുകൊണ്ടുതന്നെ, പാർട്ടി