ഡിഎംകെയുടെ പിന്തുണയോടെ രാജ്യസഭാംഗമാകാൻ തയാറെടുക്കുന്ന നടൻ കമൽഹാസന് 2025 ജൂൺ തിരിച്ചുവരവിന്റെ മാസമാണ്. രാഷ്ട്രീയരംഗത്തും സിനിമയിലും കമലിന്റെ ജാതകം മാറ്റിയെഴുതുന്ന ഘട്ടത്തിലാണു പക്ഷേ വമ്പനൊരു വിവാദം തലപൊക്കിയിരിക്കുന്നത്. ‘തഗ് ‌ലൈഫ്’ എന്ന മണിരത്നം സിനിമയിൽ നായകനാണ് കമൽ. പക്ഷേ ആ സിനിമ അദ്ദേഹത്തിന് വില്ലനായി മാറിയിരിക്കുന്നു. ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെ കമൽ പറഞ്ഞ ഒരു കാര്യമാണ് തിരിച്ചടിച്ചത്. കന്ന‍ഡ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകൾ തമിഴിൽനിന്ന് പിറവിയെടുത്തതാണെന്നായിരുന്നു കമലിന്റെ പരാമർശം. കർണാടകയിലെ രാഷ്ട്രീയ– സാമൂഹിക സംഘടനകൾ ഇതിനെതിരെ രംഗത്തുവന്നു. കമൽ മാപ്പു പറയണമെന്നായിരുന്നു ആവശ്യം. വിവാദത്തിനിടെ ‘തഗ് ലൈഫ്’ കർണാടകയിൽ റിലീസ് ചെയ്യുന്നതു പോലും മാറ്റേണ്ടി വന്നു. വിഷയം ഹൈക്കോടതി കയറുകയും ചെയ്തു. പക്ഷേ കമൽ മാപ്പു പറയാൻ തയാറായില്ല. അതോടെ തഗ് ലൈഫിൽ ചുറ്റിത്തിരിയുകയാണ് തമിഴ്– കന്നഡ രാഷ്ട്രീയം. എന്തുകൊണ്ടാകും ഇത്രയേറെ സമ്മർദമുണ്ടായിട്ടും കമൽ മാപ്പു പറയാത്തത്?

loading
English Summary:

Thug Life Movie and Kamal Haasan's Controversial Remarks on the Kannada Language Controversy Explained: What is the Politics Behind Kamal's Reluctance to Apologize Before the Karnataka High Court?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com