റിസർവ് ബാങ്കിന്റെ പണനയ നിർണയ സമിതി യോഗത്തിലെ തീരുമാനങ്ങൾ ചർച്ചയാവുകയാണ്; വായ്പകൾ എടുത്തിട്ടുള്ളവർക്കും പുതുതായി വായ്പ എടുക്കാനിരിക്കുന്നവർക്കും സമിതിയുടെ തീരുമാനങ്ങൾ ഗുണകരമോ അതോ ദോഷകരമോ?
ചെറുകിട വായ്പകളിൽ ഉപഭോക്താവിന്റെ പൂർവകാല വായ്പ തിരിച്ചടവ് പശ്ചാത്തലം (ക്രെഡിറ്റ് സ്കോർ) പരിഗണിക്കുന്നത് ഒഴിവാക്കാൻ തീരുമാനമായോ? മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് പലിശയിൽ ഇളവ് ലഭിക്കുമോ?
റീപ്പോ നിരക്ക് കുറഞ്ഞതോടെ സ്ഥിരനിക്ഷേപങ്ങളിൽ എന്തു സംഭവിക്കും? മുതിർന്ന പൗരന്മാർക്ക് ഇതു തിരിച്ചടിയാകുമോ?
(Representative image by Deepak Sethi/istockphoto)
Mail This Article
×
നിലവിൽ വായ്പയുള്ളവർക്കും ഇനി വായ്പ എടുക്കാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് റിസർവ് ബാങ്ക് വീണ്ടും അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) വെട്ടിക്കുറച്ചു. റീട്ടെയ്ൽ പണപ്പെരുപ്പം എന്ന വില്ലനെ പിടിച്ചുകെട്ടിയ റിസർവ് ബാങ്കിന് ഇനിയും പലിശഭാരം കുറയ്ക്കാനാകുമെന്ന നിരീക്ഷണങ്ങൾ ശക്തമായിരുന്നു. ഭൂരിഭാഗം സർവേകളും ഇക്കുറിയും 0.25% ഇളവ് പ്രതീക്ഷിക്കാമെന്ന് വിലയിരുത്തിയപ്പോൾ എസ്ബിഐ റിസർച് പ്രവചിച്ചത് 0.50%. അതു പൂർണമായും ശരിവച്ച് റിസർവ് ബാങ്ക് റീപ്പോനിരക്ക് അരശതമാനം വെട്ടിക്കുറച്ചു.
ഇതോടെ കഴിഞ്ഞ 3 യോഗങ്ങളിലായി പണനയ നിർണയ സമിതി (എംപിസി) സമ്മാനിച്ച ഇളവ് ഒരു ശതമാനം. ഫെബ്രുവരിയിലും ഏപ്രിലിലും 0.25% വീതം കുറച്ചിരുന്നു. ശക്തികാന്ത ദാസിന്റെ പിൻഗാമിയായി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്കിന്റെ ഗവർണർ പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ എംപിസി യോഗമായിരുന്നു ഫെബ്രുവരിയിലേത്. തന്റെ മൂന്ന് എംപിസി യോഗങ്ങളിലും പലിശനിരക്ക് അദ്ദേഹം കുറച്ചിരിക്കുന്നു. ഇത്തവണത്തെ തീരുമാനത്തിന് പക്ഷേ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.