ദിവസം 60 ലക്ഷം ഇന്ത്യൻ റീലുകൾ; സമയം തിന്നും അടിമയാക്കും; ഇത് മനുഷ്യരെ മയക്കുന്ന ‘റീലി’ജിയൻ

Mail This Article
കഴിഞ്ഞദിവസം ഒരു സർക്കാർ ഓഫിസിൽ പോയപ്പോൾ ഒരു രസികൻ സീൻ കണ്ടു. ഓഫിസ് അസിസ്റ്റന്റ് മേലുദ്യോഗസ്ഥന്റെ കാറിൽനിന്ന് വലിയൊരു ചുമട് ഫയലുകളും താങ്ങി വരുന്നു. എന്നിട്ടും ആ സ്ത്രീ ഒറ്റക്കയ്യിലാണ് ആ ഫയലെല്ലാം ബാലൻസ് ചെയ്തു പിടിച്ചിരുന്നത്. മറ്റേക്കയ്യിലെ ഫോണിൽ റീലുകളും ആസ്വദിച്ച് കോണി കേറുന്ന അവരുടെ ആ വരവ് കാണേണ്ടതു തന്നെയായിരുന്നു. ബോറൻ ജോലികൾ ചെയ്യുന്നവർക്ക് വിരസത ഒഴിവാക്കാൻ ദൈവം കനിഞ്ഞു നൽകിയതാണ് റീലുകൾ. മറ്റുള്ളവരുടെ കാര്യവും മോശമല്ല. ഒരു ജനത മുഴുവനും ഇപ്പോൾ റീലുകൾ കാണുകയാണ്. എനിക്ക് വാട്‌സാപ് ഇല്ല എന്നഹങ്കരിച്ചിരുന്ന ഒരു തിരക്കഥാകൃത്തുണ്ട്. അങ്ങേരുപോലും ഫോണിൽനിന്നു കണ്ണെടുക്കാതെ റീൽസിൽ കുടുങ്ങിയിരിപ്പാണ്. ഒരു ദിവസം പെട്ടെന്ന് ഐസുമലവന്ന് നയാഗ്ര വെള്ളച്ചാട്ടം നിലച്ച് ഒച്ചയില്ലാതായപ്പോൾ പരിസരവാസികൾ പേടിച്ച് ഇറങ്ങിയോടി എന്ന കഥ പോലെയാകും ഇനി പെട്ടെന്നൊരു ദിവസം റീലുകൾ ഇല്ലാതായാലത്തെ സ്ഥിതി