അത്ര ചെറുതല്ല ‘സ്മോൾ ഫിനാൻസ് ബാങ്ക്’; നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ; അറിയാം ജനകീയ ബാങ്കിനെക്കുറിച്ച്

Mail This Article
പേരിനൊപ്പം ‘മൾട്ടി സ്റ്റേറ്റ്’ എന്നു കാണുമ്പോൾ എന്തോ വലിയ സ്ഥാപനമാണെന്നും ‘സ്മോൾ ഫിനാൻസ് ബാങ്ക്’ എന്നു കേൾക്കുമ്പോൾ ചെറിയ എന്തോ സ്ഥാപനമാണെന്നും നിങ്ങൾക്കു തോന്നുന്നുണ്ടോ? എങ്കിൽ അതു തികച്ചും തെറ്റിദ്ധാരണ മാത്രമാണ്. നിക്ഷേപം സ്വീകരിക്കുക, വായ്പകൾ നൽകുക, വിദേശനാണ്യ വിനിമയ സേവനങ്ങൾ നൽകുക, പ്രവാസി ഇന്ത്യക്കാർക്കുള്ള ബാങ്കിങ് സേവനങ്ങൾ നൽകുക തുടങ്ങിയ വിവിധതരം ബാങ്കിങ് ഇടപാടുകൾ നടത്താൻ റിസർവ് ബാങ്കിന്റെ അംഗീകാരവും പ്രാപ്തിയുമുള്ള ഷെഡ്യൂൾഡ് ബാങ്കുകൾ തന്നെയാണ് എസ്‌എഫ് ബാങ്കുകൾ എന്ന ചുരുക്കപ്പേരിലറിയുന്ന സ്മോൾ ഫിനാൻസ് ബാങ്കുകൾ. 2017ൽ ആരംഭിച്ച് തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, ഇതിനോടകം രാജ്യത്തെ പ്രധാന സ്റ്റോക് എക്സ്ചേഞ്ചുകളിൽ ഓഹരികൾ ലിസ്റ്റ്‌ചെയ്തിട്ടുള്ള ഇസാഫ് ബാങ്കിനു പുറമെ മറ്റു സ്മോൾ ഫിനാൻസ് ബാങ്കുകളുടെയും ശാഖകളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ബാങ്കിങ് സ്ഥാപനങ്ങൾ എന്നനിലയിൽ സ്മോൾ ഫിനാൻസ് ബാങ്കുകളെ അടുത്തറിയാം.