ആൽബർട്ട് ഐൻസ്റ്റൈനെക്കുറിച്ചൊരു കഥയുണ്ട്. കഥ സത്യമായാലും അല്ലെങ്കിലും, അതിൽ വിവേകമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്‍ഭ ശാസ്ത്രജ്ഞനെന്ന പേരോടെ പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും കൊടുമുടിയിൽ ഐൻസ്റ്റൈൻ വിരാജിക്കുന്ന കാലം. ആപേക്ഷികസിദ്ധാന്തത്തെപ്പറ്റി ശാസ്ത്രജ്ഞരുടെ സദസ്സിൽ നടത്തിയ പ്രഭാഷണം കഴിഞ്ഞപ്പോൾ, അപ്രതീക്ഷിതമായൊരു ചോദ്യമുയർന്നു, ‘അങ്ങയുടെ അസാധാരണവിജയത്തിന്റെ രഹസ്യമെന്താണ്, ആൽബർട്ട്?’ ഗണിതശാസ്ത്രത്തിന്റെ മറുകരകണ്ട അദ്ദേഹം A = X + Y + Z എന്ന ലളിതസമവാക്യം ബോർഡിലെഴുതി. വിശദീകരിച്ചതിങ്ങനെ: ഇതിൽ A വിജയത്തെയും, X ജോലിയെയും, Y വിനോദത്തെയും സൂചിപ്പിക്കുന്നു. Z എന്താണെന്നു സംശയമുതിർത്തവർക്കു മറുപടി നൽകാതെ അദ്ദേഹം സദസ്സിന്റെ ആകാംക്ഷയുയർത്തി.

loading
English Summary:

Learn the Power of Silence and How it Contributes to Personal Growth, Creativity, and Improved Relationships.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com