കേരള ബിജെപി ചെയ്തത് ഒരേ ഒരു തെറ്റ്; ആ ലിറ്റ്മസ് ടെസ്റ്റിൽ ഞങ്ങൾ ജയിക്കും; ഇനി, ഞാൻ ഇവിടെത്തന്നെ കാണും

Mail This Article
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ കടന്നുവരവ് രാഷ്ട്രീയ കേന്ദ്രങ്ങൾക്കു തന്നെയല്ല, ആ പാർട്ടിയിൽ ഉള്ളവർക്കുതന്നെ അപ്രതീക്ഷിതമായിരുന്നു. മലയാളിയാണെങ്കിലും കേരളത്തിനു പുറത്ത് രാഷ്ട്രീയ–വ്യവസായ രംഗങ്ങളിൽ പ്രവർത്തിച്ച് മുദ്രപതിപ്പിച്ച രാജീവിനെ സംബന്ധിച്ചിടത്തോളം ഇത് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങളിലൊന്നും. കർണാടകയിൽനിന്നുള്ള രാജ്യസഭാംഗവും കഴിഞ്ഞ മോദി സർക്കാരിൽ കേന്ദ്രമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിനെയാണ് ഇതുവരെ മലയാളികൾക്ക് പരിചയമെങ്കിൽ ഇപ്പോൾ അവർക്ക് മുന്നിൽ കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന കഥാപാത്രമായി അദ്ദേഹം മാറി. ഈ മാറ്റം രാജീവിന് എത്ര എളുപ്പമാണെന്നും അതിലൂടെ ബിജെപിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിയുമോ എന്നതിലുമാണ് ഉദ്വേഗമുള്ളത്. തന്റെ പ്രവർത്തന ശൈലി, ലക്ഷ്യം, കേരളത്തിലെ ബിജെപിയിൽനിന്ന് കിട്ടുന്ന പിന്തുണ ഇതേക്കുറിച്ചെല്ലാം ബിജെപി സംസ്ഥാന പ്രസിഡന്റായ ശേഷം ആദ്യമായി വിശദമായി തുറന്നു പറയുന്ന അഭിമുഖമാണ് ഇത്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി രാജീവ് ചന്ദ്രശേഖർ ‘ക്രോസ് ഫയറി’ൽ സംസാരിക്കുന്നു.