പിശുക്കല്ല, കയ്യിൽ കാശില്ലെന്നുതന്നെ പറയാം; എന്താണ് ലൗഡ് ബജറ്റിങ്? എങ്ങനെ ഇതുവഴി പണം സേവ് ചെയ്യാം?

Mail This Article
രാജീവിന്‍റെ (പേര് യഥാർഥമല്ല) സുഹൃദ്‌വലയത്തിലുള്ളവർ എപ്പോഴും വിവിധതരം മദ്യങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇൻസ്റ്റഗ്രാം റീലുകൾ നോക്കി കോക്ക്‌ടെയിലുകൾ പരീക്ഷിക്കാനും മദ്യത്തിനൊപ്പം വിവിധ ഭക്ഷണങ്ങൾ കഴിക്കാനും ആഗ്രഹിക്കുന്നവർ. ഓരോ തവണയും കൂടുമ്പോൾ 500–1000 വച്ച് രാജീവിന് ഷെയർ ഇടേണ്ടിവരുന്നുണ്ട്. പൈസ കയ്യിലില്ലെന്നു പറഞ്ഞ് ഒഴിയാൻനോക്കിയാലും ഞങ്ങൾ ഇട്ടോളാം നീ പിന്നെ തന്നാൽ മതിയെന്നു സുഹൃത്തുക്കൾ പറയും. മാസം മൂവായിരം രൂപയോളം ഇങ്ങനെ പോകുന്നുണ്ട്. ഇവിടെ പണത്തിനൊപ്പം ആരോഗ്യംകൂടി നശിക്കുന്നുണ്ടെന്ന് ഓർക്കുക. ജോലികിട്ടി എറണാകുളത്തുവന്ന ഗ്രീഷ്മ എത്തിപ്പെട്ട ഗാങ്ങിലെ സുഹൃത്തുക്കൾ സ്ഥിരം പുറത്തുപോയി ഭക്ഷണം കഴിക്കാൻ നിർബന്ധിക്കും. പൈസ അനാവശ്യമായി കളയുന്നതിലെ സങ്കടം മനസ്സിലുണ്ടെങ്കിലും വരുന്നില്ലെന്നു പറഞ്ഞാൽ പിശുക്കിയെന്നു വിളിച്ചു കളിയാക്കും എന്ന ഭയത്താൽ