അഫ്ഗാനെയും ‘ബെല്റ്റിൽ’ കുരുക്കി ചൈന; ഇന്ത്യയ്ക്ക് അപകട സൂചന; ഉയിഗുറുകളെയും കൈവിട്ട് പാക്ക്– താലിബാന് കൂട്ട്

Mail This Article
പാക്കിസ്ഥാനുമായി ഉടലെടുത്ത സംഘർഷത്തെ തുടർന്നുണ്ടായ വെടിനിർത്തലിനു ശേഷം ഇന്ത്യൻ സർക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാർലമെന്റ് അംഗങ്ങൾ അടങ്ങുന്ന പ്രതിനിധി സംഘങ്ങളെ അയയ്ക്കുകയുണ്ടായി. പാക്കിസ്ഥാൻ സർക്കാരിന്റെയും അവിടുത്തെ പട്ടാളത്തിന്റെയും സഹായത്തോടെ ഇന്ത്യയെ ലക്ഷ്യമാക്കി നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളെ കുറിച്ചും അതിനു മറുപടിയായി എടുത്ത നടപടികളെ പറ്റിയും മറ്റു ലോക രാജ്യങ്ങളോടും അവിടെയുള്ള നേതാക്കളോടും വിശദീകരിക്കുവാൻ വേണ്ടിയാണ് ഈ യത്നം. ഈ പ്രതിനിധിസംഘങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള വാർത്തകൾക്ക് മാധ്യമങ്ങളിലും അതിലേറെ സമൂഹ മാധ്യമങ്ങളിലും വലിയ തോതിലുള്ള പ്രചാരണവും ലഭിക്കുന്നുണ്ട്. ഡോ. ശശി തരൂർ എംപി നയിക്കുന്ന സംഘം അമേരിക്കയിലെ മാധ്യമങ്ങളുമായി ഇടപഴകുന്നതും അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുന്നതും ഒരു നല്ല ശതമാനം മലയാളികൾ ഇതിനകം കണ്ടു കഴിഞ്ഞതാണ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് വ്യത്യസ്തമായ ഒരു ‘നയതന്ത്ര നടപടി’ ആയാണ് ഇതിനെ അവതരിപ്പിക്കുന്നത്. സാധാരണ ഗതിയിൽ വിദേശകാര്യ മന്ത്രിയും ആ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്മാരും നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങൾ പാർലമെന്റ് അംഗങ്ങളെ ഏൽപിക്കുക വഴി ഈ നടപടിക്ക് പ്രത്യക്ഷത്തിൽതന്നെ ഒരു ഉയർന്ന പ്രാധാന്യം ലഭിച്ചു. പ്രതിപക്ഷ കക്ഷികളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളെ ഈ സംഘങ്ങളിൽ ഉൾപ്പെടുത്തിയതും അവർ രാജ്യത്തിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് ഉറച്ച സ്വരത്തിൽ സംസാരിച്ചതും ഈ വിഷയത്തിൽ രാജ്യത്തിനുള്ളിൽ ഐക്യദാർഢ്യം നിലനിൽക്കുന്നു എന്ന സന്ദേശവും നൽകി. ഈ രീതിയിൽ പാക്കിസ്ഥാൻ നടത്തുന്ന ഭീകര പ്രവർത്തനങ്ങൾക്കെതിരെ കൈക്കൊണ്ട നടപടികൾക്ക്