കൊച്ചി തീരത്തോടു ചേർന്ന് കപ്പലപകടം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കപ്പലില് എന്താണെന്നുള്ളതു സംബന്ധിച്ച കാർഗോ മാനിഫെസ്റ്റ് പ്രസിദ്ധപ്പെടുത്താത്തത് എന്തുകൊണ്ടാണ്? നിയമനടപടിയെടുക്കാതെ, നഷ്ടപരിഹാരം ചോദിക്കാതെ കപ്പൽ കമ്പനിയോട് സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നതും എന്തുകൊണ്ടായിരിക്കും? എന്താണ് സർക്കാരും കപ്പൽ കമ്പനിയും പൊലീസും ഒളിക്കുന്നത്? ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനും മാരിടൈം നിയമവിദഗ്ധനും സംസ്ഥാന മാരിടൈം ബോർഡ് മുൻ ചെയർമാനും ഇന്ത്യൻ മാരിടൈം ലോ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റുമായ അഡ്വ. വി.ജെ.മാത്യു വ്യക്തമാക്കുന്നു.
എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്ന കാഴ്ച (Indian Coast Guard vis AP)
Mail This Article
×
വിഴിഞ്ഞം തുറമുഖത്തുനിന്ന് 643 കണ്ടെയ്നറുകളുമായി കൊച്ചിക്കു പുറപ്പെടുന്നതിനിടെ മുങ്ങിയ എംഎസ്‌സി എൽസ– 3 കപ്പലിലെ നൂറ്റൻപതോളം കണ്ടെയ്നറുകൾ കാലിയാണെന്നും 12 എണ്ണത്തിൽ അപകടകാരിയായ കാൽസ്യം കാർബൈഡും ഒന്നിൽ റബർ സൊല്യൂഷനും ഉണ്ടെന്നുമാണ് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് പത്രസമ്മേളനത്തിൽ പറഞ്ഞത്. കപ്പലിൽ 367 ടൺ ബങ്കർ ഓയിലും 84 ടൺ ഡീസലും ഉണ്ടായിരുന്നെന്നും വെളിപ്പെടുത്തലുണ്ടായി. കപ്പൽ മുങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും സംസ്ഥാന– കേന്ദ്ര സർക്കാരുകൾ, മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്തനിവാരണ വകുപ്പ്, ഷിപ്പിങ് മന്ത്രാലയം, മർക്കന്റൈൽ മറൈൻ വകുപ്പ്, കപ്പൽ ഉടമ എന്നിവരിലാരും ‘കാർഗോ മാനിഫെസ്റ്റ്’ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. കണ്ടെയ്നർ നമ്പർ, കാർഗോയുടെ വിവരങ്ങൾ, ഉടമയുടെ പേര് എന്നിവ സഹിതം ഷിപ്പിങ് കമ്പനി കസ്റ്റംസിനു നൽകുന്ന ആധികാരിക രേഖയാണ് കാർഗോ മാനിഫെസ്റ്റ്. കഴിഞ്ഞദിവസം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലും വിഷയം ഉന്നയിക്കപ്പെട്ടു. കാർഗോയുടെ വിവരങ്ങൾ എന്ന മട്ടിലുള്ള പട്ടിക പുറത്തുവന്നിട്ടുണ്ടെങ്കിലും കാർഗോ മാനിഫെസ്റ്റിന്റെ ആധികാരികത അതിനുണ്ടോ? കപ്പലിൽ നിയമവിരുദ്ധ ചരക്കുകൾ
English Summary:
MSC Elsa-3 Shipwreck Near Vizhinjam Port Highlights Serious Concerns regarding Environmental Damage and Government Inaction.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.