നന്ദി, സഞ്ജയ് മൽഹോത്ര, നന്ദി. സമ്മോഹനമായ ഭാവിക്ക് ഉത്തേജനമാകുന്ന പിന്തുണയാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ സഞ്ജയ് മൽഹോത്ര ഓഹരി വിപണിക്കു സമ്മാനിച്ചിരിക്കുന്നത്. അതു വിപണിക്ക് ഇരട്ടിമധുരമാണ്. ഒറ്റയടിക്കു വായ്പ നിരക്കിൽ 0.5% പലിശ കുറച്ചതു കോർപറേറ്റ് മേഖലയിൽ വലിയ ഉണർവിനു സഹായകമാകുമെന്നതാണ് ഒരു നേട്ടം. നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതമാകുന്ന സാഹചര്യത്തിൽ ഇടപാടുകാർ വലിയ തോതിൽ ഓഹരികളിലേക്കും മ്യൂച്വൽ ഫണ്ടുകളിലേക്കും പണം ഒഴുക്കുമെന്നതു മറ്റൊരു നേട്ടം. ആരും ജയിക്കാത്ത മത്സരം പോലെയായിരുന്നു വിപണിയിലെ നീണ്ടുപോയ അനിശ്‌ചിതാവസ്‌ഥ. വില സൂചികകൾ 25,000 പോയിന്റിനരികെ വഴിയറിയാതെ അലഞ്ഞപ്പോൾ വിപണിക്ക്

loading
English Summary:

How RBI Governor Sanjay Malhotra's Decision on Interest Rates Significantly Impact Indian Stock Market: Market Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com