ഒരു സിനിമയ്ക്കു ടിക്കറ്റെടുക്കുമ്പോൾ ഏതാണ് നല്ല സിനിമയെന്നും ഏതെല്ലാം തിയറ്ററില് സീറ്റുണ്ടെന്നും നോക്കി, ഏറ്റവും മികച്ച സീറ്റ് ആയിരിക്കും നാം തിരഞ്ഞെടുക്കുന്നത്. പക്ഷേ കുട്ടികൾക്കു പഠിക്കാനുള്ള കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ഇത്തരമൊരു ജാഗ്രത കാണിക്കാറുണ്ടോ?
ആർട്സ്, സയൻസ്, കൊമേഴ്സ്, ബിബിഎ, എഐ, ലോജിസ്റ്റിക്സ് മാനേജ്മെന്റ്... പലതരം പഠന സാധ്യതകൾ മുന്നിൽ കുഴഞ്ഞുമറിഞ്ഞു കിടക്കുമ്പോൾ മികച്ചത് എങ്ങനെ തിരഞ്ഞെടുക്കും? വായിക്കാം, വിദ്യാഭ്യാസ വിദഗ്ധനും കരിയർ കോളമിസ്റ്റുമായ ജോമി പി.എൽ നൽകുന്ന കോഴ്സ്/ കരിയർ പ്ലാനിങ് നിർദേശങ്ങൾ.
(Representative image by FatCamera/istockphoto)
Mail This Article
×
പ്ലസ്ടു പരീക്ഷാ ഫലം പുറത്തുവന്നതിനു പിന്നാലെ ഏറെ തയാറെടുത്ത് എഴുതിയ എൻട്രൻസ് പരീക്ഷകളുടെ ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. പ്രധാനപ്പെട്ട എൻട്രൻസ് പരീക്ഷകളെല്ലാം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു. ഈ അവസ്ഥയിൽ 12–ാം ക്ലാസ് കഴിഞ്ഞ വിദ്യാർഥികളിൽ നല്ലൊരു പങ്കും ഇപ്പോൾ ആലോചിക്കുന്നത്, അടുത്തത് ഏത് കോഴ്സ് എന്നായിരിക്കും. മാതാപിതാക്കൾക്കുമുണ്ടാകും കുട്ടിയുടെ ഭാവി സംബന്ധിച്ച ആശയക്കുഴപ്പം. പല കുട്ടികളും ഇതിനോടകം മറ്റു ചില കോഴ്സുകളിൽ പ്രവേശിച്ചിട്ടുമുണ്ടാവും. അതോടെ ആശങ്കയേറും. വിദ്യാർഥികളുടെ ഭാവിയിലേക്കുള്ള നിർണായക വഴിമാറ്റമാണ് പ്ലസ്‌ടുവിനു ശേഷം സംഭവിക്കുന്നത്. എങ്ങനെ ഓരോരുത്തരുടെയും അഭിരുചിക്കു ചേർന്ന നല്ലൊരു കോഴ്സ് തിരഞ്ഞെടുക്കാം? അതിന് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? തിരഞ്ഞെടുക്കാൻ പറ്റിയ കോഴ്സുകൾ ഏതൊക്കെയാണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് മനോരമ ഓൺലൈൻ പ്രീമിയം വെബിനാർ സംഘടിപ്പിച്ചത്. ഒട്ടേറെ കുട്ടികളും രക്ഷിതാക്കളും അവരുടെ സംശയങ്ങളുന്നയിക്കുകയും ചെയ്തു. വിദ്യാഭ്യാസ വിദഗ്ധനും കരിയർ കോളമിസ്റ്റുമായ ജോമി പി.എൽ അവയ്ക്കു നൽകിയ മറുപടിയിലേക്ക്, നിങ്ങളുടെ ഭാവി മികച്ചതാക്കാനുള്ള പ്ലാനിങ്ങിലേക്ക്...
English Summary:
Career Planning After Plus Two: How to Choose the Right Undergraduate Course-Part One. This article provides guidance on choosing undergraduate courses, colleges, and planning for future job prospects or higher studies.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.