രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിൽ എന്തൊക്കെ കാരണങ്ങളാലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വേറിട്ട് നിൽക്കുന്നത്?
നിലമ്പൂരിൽ കോൺഗ്രസ് ജയത്തിനു കാരണമായ ഘടകങ്ങൾ എന്തൊക്കെയാണ്? എൽഡിഎഫിന് എവിടെയാണ് തിരിച്ചടിയേറ്റത്? പി.വി. അൻവറിന്റെ നില ഭദ്രമാണോ? വായിക്കാം വിശകലനം.
നിലമ്പൂരില് ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനു പിന്നാലെ ആഘോഷവുമായി യുഡിഎഫ് പ്രവർത്തകർ (ചിത്രം: മനോരമ)
Mail This Article
×
കേന്ദ്രസർക്കാരിനു നേതൃത്വം നൽകുന്ന എൻഡിഎയ്ക്കു വേണ്ടി ബിജെപി ചിഹ്നത്തിൽ മത്സരിച്ച മോഹൻ ജോർജ് നാലക്ക വോട്ടിൽ ഒതുങ്ങിയെങ്കിലും സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറിന്റെ സാന്നിധ്യത്തിൽ ‘ത്രികോണച്ചൂരു’ണ്ടായിരുന്ന നിലമ്പൂർ പോരിൽ യുഡിഎഫിന് കിട്ടിയത് അഭിമാനജയം. ഭരണവിരുദ്ധവികാരം അലതല്ലിയെന്ന് ഇതിനോടകം വിലയിരുത്തപ്പെട്ട തിരഞ്ഞെടുപ്പിൽ തേക്കിന്റെ കാതൽ പോലെ അരക്കിട്ടുറപ്പിച്ച യുഡിഎഫ് തിരഞ്ഞെടുപ്പുയന്ത്രത്തിന്റെ പ്രവർത്തനവും വേറിട്ട കാഴ്ചയായി.
മലബാറിൽ പലപ്പോഴും ലീഗിനെതിരായ നിലപാടുകളിലൂടെ ശ്രദ്ധേയനായ അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനും കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൗക്കത്തിനെ ‘ലീഗ് സ്ഥാനാർഥി’യെന്നപോലെ ഏറ്റെടുത്താണ് മുസ്‌ലിം ലീഗ് ഇത്തവണ പ്രചാരണരംഗത്തുണ്ടായിരുന്നത്. കർശനനിലപാടുകളിലൂടെ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനം മുതൽ പ്രചാരണത്തിലെ ഏകോപനത്തിൽ വരെ നിർണായകമായിരുന്ന
English Summary:
How Congress Secured Victory in Nilambur By-Election: Decoding UDF's Strategies in the Election.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.