നേടിയെടുത്ത 19,760 വോട്ടുകൾ കയ്യില്‍വച്ച് പി.വി. അൻവർ ഇപ്പോൾ കണക്കുകൂട്ടുന്നത് എന്തായിരിക്കും? ഏറെ ആഗ്രഹിക്കുന്ന യുഡിഫ് പ്രവേശത്തിന് ആ വോട്ടുകൾ മതിയാകുമോ?
എന്തെല്ലാമാണ് ഇനി അൻവറിനു മുന്നിലുള്ള രാഷ്ട്രീയ വഴികൾ? യുഡിഎഫ് വാതിൽ തുറക്കുമോ, എൽഡിഎഫിലേക്ക് തിരികെപ്പോകുമോ, അതോ ഒറ്റയാനാകുമോ? ഏതായാലും അൻവറിന്റെ രാഷ്ട്രീയഭാവി നിശ്ചയിക്കുന്ന നാളുകളാണ് വരാനിരിക്കുന്നതെന്നത് ഉറപ്പ്.
പി.വി. അന്‍വർ. (ഫയൽ ചിത്രം: മനോരമ)
Mail This Article
×
നിലമ്പൂരിൽ പി.വി.അൻവർ എന്ന ‘സ്വതന്ത്രൻ’ നേടിയത് 19,760 വോട്ടുകൾ. ഇതുവരെയുണ്ടായിരുന്ന ‘എൽഡിഎഫ് സ്വതന്ത്രൻ’ എന്ന കുപ്പായമഴിച്ചുവച്ച് തിരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോൾ അൻവറിന്റെ വോട്ടുപെട്ടിയിൽവീണ സമ്പാദ്യം. ഇത്രത്തോളം വോട്ടുകൾ അൻവൻ പിടിക്കുമെന്ന് യുഡിഎഫ് – എൽഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിച്ചില്ലെന്നത് വ്യക്തവും സത്യവുമാണ്. നിലമ്പൂർ പോലെയുള്ള മണ്ഡലത്തിൽ പ്രബല മുന്നണികൾക്കെതിരെ 19,760 വോട്ടുകൾ രാഷ്ട്രീയ നേട്ടമാണ്. എന്നാൽ എങ്ങനെ പോയാലും എത്രത്തോളം മറിഞ്ഞാലും ആരു വന്നാലും താൻ തന്നെയാകും നിലമ്പൂരിന്റെ വിജയി എന്ന അൻവറിന്റെ അവകാശവാദത്തിന് അടുത്തെത്താൻ വോട്ടുദൂരമേറെയായിരുന്നു.
ആര് സ്ഥാനാർഥിയാകുന്നത് എതിർത്താണോ യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ച് അൻവർ തൃണമൂൽ കോൺഗ്രസ് പ്രതിനിധിയായി മത്സരത്തിനിറങ്ങിയത്, അതേ ആളായ ആര്യാടൻ ഷൗക്കത്ത് വിജയിച്ചത് അൻവറിനു തിരിച്ചടിയായി. അതേസമയം, ‘പിണറായിസ’ത്തിനെതിരെ പോരാട്ടം നടത്തിയതിനാൽ
English Summary:
P.V. Anwar's Impressive 19,760 Votes in the Nilambur By-election Leaves his Political Future Uncertain. Will the UDF Accept Him?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.