ഇറാൻ- ഇസ്രയേൽ സംഘർഷത്തിലേക്ക് അമേരിക്കയും നേരിട്ട് അഗ്നിപടർത്തിയപ്പോൾ ലോകരാജ്യങ്ങളും രാജ്യാന്തര സംഘടനകളും ഇടപെടാതെ അകലം പാലിക്കുകയാണ്. ഈ വിഷയത്തിൽ എന്താണ് ഇന്ത്യയുടെ നിലപാട്?
ഇറാനിൽ അമേരിക്കയുടെ മോഹം നടത്താൻ മാത്രമാണോ വൈറ്റ് ഹൗസിൽ പാക്ക് സൈനിക മേധാവിക്ക് ട്രംപ് വിരുന്നൊരുക്കിയത്? ഭാവിയിൽ ട്രംപിനെ എത്രത്തോളം ഇന്ത്യയ്ക്ക് വിശ്വസിക്കാനാവും? നിലവിലെ സാഹചര്യങ്ങളിൽ ഇന്ത്യൻ നയതന്ത്രം നേരിടുന്ന കടുത്ത വെല്ലുവിളികൾ വിശദീകരിക്കുകയാണ് ഡോ. കെ.എൻ. രാഘവൻ ‘ഗ്ലോബൽ കാൻവാസ്’ കോളത്തിൽ.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും (File Photo by Alex Brandon)
Mail This Article
×
ഇറാനെതിരെ ഇസ്രയേല്‍ തുടങ്ങിയ യുദ്ധത്തില്‍ അമേരിക്ക പങ്കു ചേരുമോ? ലോകം ചർച്ചചെയ്ത ഈ ചോദ്യത്തിനുള്ള ഉത്തരം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജൂൺ 22ന് ലോകത്തിന് നല്കി. കടുത്ത മാരക ശേഷിയുള്ള ബങ്കര്‍ ബസ്റ്റർ ബോംബുകള്‍ ഇറാന്റെ ആണവ നിലയങ്ങള്‍ക്കുമേൽ വര്‍ഷിച്ചുകൊണ്ടാണ് അമേരിക്ക വരവറിയിച്ചത്. ഈ നിലയങ്ങളുടെ പ്രവര്‍ത്തനത്തിനും ഇറാന്റെ ആണവബോംബ് നിര്‍മാണ പദ്ധതിക്കും ആക്രമണത്തിലൂടെ കടുത്ത നാശം വരുത്തിയെന്ന് ട്രംപ് അവകാശപ്പെടുകയും ചെയ്തു. അതേസമയം ഭൂമിക്കടിയില്‍ 300 അടിയോളം താഴ്ചയില്‍ ഭൂഗര്‍ഭ അറകളില്‍ പ്രവര്‍ത്തിക്കുന്ന ഇറാന്റെ പ്രധാന ആണവ നിലയമായ ഫോർദോവിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചോ എന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമില്ല.
ഇറാന് വേഗം സമാധാനത്തിന്റെ പാതയിലേക്ക് വന്നില്ലെങ്കില്‍ ആക്രമണം തുടരുമെന്നും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്നുമുള്ള താക്കീത് നൽകാനും ട്രംപ് മറന്നില്ല. എന്നാല്‍, അമേരിക്കയും ഇസ്രയേലും നടത്തിയിരിക്കുന്നത്
English Summary:
Trump's Unpredictability A Major Challenge for India's Foreign Policy, India faces a diplomatic dilemma in the Iran-Israel conflict, relationship with the US is also complex. Global Canvas Analysis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.