അഹമ്മദാബാദിലെ ജൂൺ 12നുണ്ടായ ദാരുണമായ വിമാനാപകടത്തിന്റെ ഞെട്ടൽ ദിവസങ്ങളായിട്ടും വിട്ടുമാറിയിട്ടില്ല. പറന്നുയർന്ന് 30 സെക്കൻഡിനകം വീണുപോയ ആ എയർ ഇന്ത്യ 171 വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. ഒട്ടേറെ ഊഹാപോഹങ്ങൾ അന്തരീക്ഷത്തിലുണ്ടെങ്കിലും സർക്കാരോ ബന്ധപ്പെട്ട അധികൃതരോ അപകടകാരണത്തെക്കുറിച്ച് ഒരു സൂചനയും ഇതുവരെ നൽകിയിട്ടില്ല. ‘ഇതാണ് കാരണം’ എന്നുറപ്പിച്ചുപറയാൻ ഒരു വിദഗ്ധനും കഴിയുന്നുമില്ല. എന്താണ് സംഭവിച്ചതെന്നറിയാൻ നിങ്ങളെ പോലെ ഞാനും കാത്തിരിക്കുന്നുവെന്നാണ് എയർ ഇന്ത്യയുടെ മാതൃകമ്പനിയായ ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത്. ആ കാത്തിരിപ്പിന് എത്രത്തോളം നീളമേറുമെന്നതാണ് ചോദ്യം. ഒരു രാജ്യത്തിനും സ്വന്തം നിലയിൽ തീരുമാനിക്കാവുന്നതല്ല അന്വേഷണത്തിലെ നടപടിക്രമങ്ങൾ. അതീവസങ്കീർണമാണ് വിമാനാപകട അന്വേഷണം.

loading
English Summary:

Know The Procedures in Ahmedabad Flight Crash investigation: Awaiting Answers from Authorities Examining Evidence and the Black Box

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com