136.15 അടിയിൽ ആശങ്ക; ഈ വെള്ളം തടയാൻ ആ ബലപ്പെടുത്തൽ മതിയാകുമോ? മുല്ലപ്പെരിയാറിൽ എന്താണ് അന്നു സംഭവിച്ചത്?

Mail This Article
മുല്ലപ്പെരിയാറിൽ മഴ പെയ്ത ശേഷമാണ് ഗുജറാത്തിലെ മോർബിയിൽ മൺസൂൺ എത്തുന്നത്. അതുകൊണ്ടു കൂടിയാകണം ആശങ്കയുടെ കാർമേഘം മോർബിക്കു മുൻപേ മുല്ലപ്പെരിയാറിൽ അക്കാലത്തും പെയ്തിറങ്ങിയത്. 1979 ഓഗസ്റ്റ് 11 ഗുജറാത്തിനു ദുരന്തത്തിൽ മുങ്ങിയ ഓർമയാണ്. സൗരാഷ്ട്രയെ പ്രളയത്തിൽനിന്നു രക്ഷിച്ചുകൊണ്ടിരുന്ന മോർബി അണക്കെട്ടു തകർന്നു. കാൽലക്ഷത്തോളം പേർ മരിച്ചു. മോർബി ദുരന്തത്തിനു മാസങ്ങൾക്കു മുൻപേ 1978 ഓഗസ്റ്റ് 20ന് കേന്ദ്ര ജല കമ്മിഷന്റെ അപേക്ഷ സ്വഭാവത്തിലുള്ള കത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിക്കു ലഭിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലപ്പെടുത്തൽ എത്രയും പെട്ടെന്ന് നടത്തണമെന്നായിരുന്നു കത്തിലെ എഴുത്ത്. പലവട്ടം ഓർമിപ്പിച്ചിട്ടും തമിഴ്നാട് അനുകൂല മറുപടി നൽകാത്തതിന്റെ ആശങ്കയായിരുന്നു കത്തിലെ വികാരം. എന്നിട്ടും ഒന്നും സംഭവിച്ചില്ല, മൂന്നു വട്ടം ഓർമപ്പെടുത്തിയിട്ടും. 1979 സെപ്റ്റംബർ 27ന് കേരളത്തിലെ ചീഫ് സെക്രട്ടറി കേന്ദ്ര ജല കമ്മിഷന് കത്തയച്ചു. ഉള്ളടക്കം പഴയതു തന്നെ. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ തന്നെ. ഓഗസ്റ്റ് 11നാണ് മോർബി അണക്കെട്ട് തകർന്നത്. അതോടെ