ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടുന്ന വന്ശക്തിയായിട്ടും ഇറാൻ– ഇസ്രയേൽ സംഘർഷത്തിൽ ചൈന മൗനം പാലിച്ചത് എന്തുകൊണ്ടാകും? പോരാട്ടത്തിനിറങ്ങാതെ യുദ്ധം ജയിച്ച ചൈനീസ് തന്ത്രമായിരുന്നു ഇത്തവണ കണ്ടത്.
ഇറാനിൽ ബോംബിട്ട അമേരിക്കൻ നടപടിയുണ്ടായിട്ടുവരെ ചൈന നിശ്ശബ്ദത പാലിച്ചതിന് തന്ത്രപരമായ ഒട്ടേറെ കാരണങ്ങളുണ്ട്. അവ വിശദമാക്കുകയാണ് ‘ഗ്ലോബൽ കാൻവാസ്’ കോളത്തിൽ ഡോ. കെ.എൻ. രാഘവൻ.
2024 മാർച്ചിൽ ഒമാൻ കടലിടുക്കിൽ നടന്ന ഇന്ത്യ– റഷ്യ–ചൈന സംയുക്ത സൈനികാഭ്യാസത്തിൽനിന്ന് (Photo by Iranian Army office / AFP)
Mail This Article
×
പശ്ചിമേഷ്യ ഒന്നാകെ മുള്‍മുനയില്‍ കഴിഞ്ഞ 12 ദിവസം. ഒടുവിൽ ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിനു സമ്മതിച്ചപ്പോള്‍ അതു സൃഷ്ടിച്ച ആശ്വാസത്തിന്റെ അലയൊലികള്‍ ലോകം മുഴുവന്‍ അനുഭവപ്പെട്ടു. ഇസ്രയേലിനെയും അമേരിക്കയെയും ഒരുമിച്ചു ചെറുത്തു നില്‍ക്കാനുള്ള സൈനിക ശേഷി ഇറാന്റെ പക്കല്‍ ഇല്ലെന്ന് വ്യക്തമായിരുന്നെങ്കിലും അപമാനഭാരം പേറി യുദ്ധഭൂമി വിടാന്‍ ടെഹ്റാനിലെ ഭരണകൂടത്തിന് കഴിയുമായിരുന്നില്ല. അവര്‍ക്കു വേണ്ടത് ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തലിനുള്ള ആവശ്യമായിരുന്നു. ഡോണള്‍ഡ് ട്രംപ് വഴിയാണെങ്കിലും ഈ ആവശ്യം ഉയര്‍ന്നപ്പോള്‍ നാണക്കേട് കൂടാതെ യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗം തുറന്നു.
ഇസ്രയേല്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഇറാനെ കീഴ്പ്പെടുത്താൻ സാധിക്കില്ലെന്നത് ലോകത്തിനോട് തെളിയിച്ചെന്ന് ടെഹ്റാനിലെ ഭരണകൂടത്തിനും, ഇറാന്റെ
English Summary:
China's Strategic Silence: Non-intervention in the Recent Iran-Israel Conflict-Global Canvas Analysis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.