എറിഞ്ഞു വീഴ്ത്തി, അടിച്ചൊതുക്കി ‘ക്യാപിറ്റൽ’ പണിഷ്മെന്റ്; ഗുജറാത്തിനെ വീഴ്ത്തിയത് 67 പന്തുകൾ ബാക്കി നിർത്തി
Mail This Article
ദേ വന്നു, ദാ പോയി... ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സീസണിലെ ഏറ്റവും ചെറിയ സ്കോറിൽ (89) പുറത്തായ ഗുജറാത്ത് ടൈറ്റൻസിന്റെ അവസ്ഥയാണിത്. മറുപടി ബാറ്റിങ്ങിൽ മിന്നൽ വേഗത്തിൽ 92 റൺസ് അടിച്ചെടുത്ത് പന്തും പടയും വിജയ വഴിയിൽ മുന്നേറുകകൂടി ചെയ്തതോടെ മത്സരം കാണാനിരുന്നവരും പറഞ്ഞു, ദേ വന്നു, ദാ പോയി... ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഏഴാമത്തെ വിജയം സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസിനു വേണ്ടിവന്നത് വെറും 53 പന്തുകൾ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന്റെ 10 വിക്കറ്റുകളും ഞൊടിയിടയിൽ എറിഞ്ഞു വീഴ്ത്തിയ ഡൽഹി ക്യാപ്റ്റൽസ് പിന്നാലെ മിന്നൽ വേഗത്തിൽ ലക്ഷ്യത്തിലേക്ക് പാഞ്ഞുകയറിയത് 6 വിക്കറ്റുകൾ ബാക്കിവച്ച്. 17.3 ഓവറിൽ ഗുജറാത്ത് നേടിയ 89 റൺസ് ഡൽഹി മറികടന്നത് വെറും 8.5 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി...