ഇത് ‘അർഹിച്ച’ തോൽവി; കമിൻസിന്റെ സ്പിന്നിൽ രാജസ്ഥാൻ വീണു; ഹൈദരാബാദ് ജയത്തിന് കൃത്യമായ ‘പ്ലാനിങ്’

Mail This Article
×
ഐപിഎൽ 17–ാം സീസണും രണ്ടാം ക്വാളിഫയർ മത്സരവും രാജസ്ഥാൻ റോയൽസിന് പകർന്നുനൽകിയ പാഠങ്ങൾ ഒരുപിടിയാണ്. എങ്കിലും അതിൽ ആദ്യത്തേത് കയ്യിലിരിക്കുന്ന മത്സരം എങ്ങനെ ആവേശം കയറി നശിപ്പിക്കരുത് എന്നാവും. രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം രാജസ്ഥാനെ പോലെ ബാറ്റിങ് ഡെപ്ത്തുള്ള ടീമിന് ഒരുകാലത്തും വെല്ലുവിളി ഉയർത്തേണ്ട കാര്യമില്ല. എന്നാൽ അനാവശ്യ ഷോട്ടുകൾക്ക് മത്സരിച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള ബാറ്റർമാർ വിക്കറ്റ് വലിച്ചെറിഞ്ഞതോടെ 36 റൺസ് അകലെ രാജസ്ഥാന്റെ ഫൈനൽ മോഹം പൊലിഞ്ഞു. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 9ന് 175. രാജസ്ഥാൻ 20 ഓവറിൽ 7ന് 139. പൊരുതിനേടിയ ജയത്തോടെ ഫൈനലിൽ കടന്ന പാറ്റ് കമിൻസും സംഘവും മേയ് 26ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.
English Summary:
Sunrisers Hyderabad's Aggressive Play Clinches Win Over Rajasthan Royals
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.