‘മോദി സ്റ്റേഡിയം’ നിർമിച്ചവർ യുഎസിലും; ജീവനിൽ കൊതിയോടെ രോഹിത് ‘മടങ്ങി’; കുളമാകുമോ ഇന്ത്യ–പാക്ക് പോരാട്ടം!
Mail This Article
ട്വന്റി20 ക്രിക്കറ്റ് എന്ന പോരാട്ടത്തിനൊപ്പം എപ്പോഴും ചേർത്തുവയ്ക്കാവുന്ന വാക്കുകളാണ് ആവേശവും ആഘോഷവും. എന്നാൽ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് വേദികളിൽനിന്ന് ഇപ്പോള്‍ വരുന്നത് അത്ര ആവേശമുള്ള റിപ്പോർട്ടുകളല്ല. പ്രത്യേകിച്ചും ന്യൂയോർക്കിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന്. വെസ്റ്റ് ഇൻഡീസിലാണെങ്കിൽ മഴയും. ജൂൺ 1ന് ബംഗ്ലദേശിനെതിരെ നടന്ന പരിശീലന മത്സരത്തിനു ശേഷം കോച്ച് രാഹുൽ ദ്രാവിഡിനും നായകൻ രോഹിത് ശർമയ്ക്കും ആശങ്ക പങ്കുവയ്ക്കാനുണ്ടായിരുന്നത് ന്യൂയോർക്കിലെ പിച്ചിനെക്കുറിച്ചായിരുന്നു. ശ്രദ്ധിച്ചു കളിച്ചില്ലെങ്കിൽ ബാറ്റർമാർക്ക് പരുക്കേൽക്കാമെന്നും പരിശീലന മത്സരത്തിൽ പലർക്കും നേരിയ പരുക്കേൽക്കേണ്ടി വന്ന കാര്യവും ദ്രാവിഡ് പറയുന്നുണ്ടായിരുന്നു. തൊട്ടുപിന്നാലെ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും കളിച്ചപ്പോഴും പിച്ചിനെക്കുറിച്ച് ആരോപണങ്ങളുയർന്നു. ട്വന്റി20 ലോകകപ്പിൽ ലങ്കയുടെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താകേണ്ടിവന്നത് ഈ പിച്ച് കാരണമാണെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം. ദക്ഷിണാഫ്രിക്കൻ ബാറ്റർമാരും വല്ലാതെ വെള്ളംകുടിച്ചു. ജൂൺ 5ന് നടന്ന ഇന്ത്യ-അയർലൻഡ് മത്സരത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പിച്ചിന്റെ തനി സ്വഭാവം