എല്ലാ അനുകൂലഘടകങ്ങളും എതിരായിരുന്നിട്ടും വിജയത്തിന്റെ ‘ഗ്രാൻഡ് ഓപ്പണിങ്ങു’മായാണ് ട്വന്റി ട്വന്റി വേൾഡ്കപ്പിൽ ഇന്ത്യയുടെ വിജയത്തുടക്കം. വിജയലക്ഷ്യം നൂറിൽ താഴെയായിരുന്നിട്ടും അത്ര എളുപ്പമായിരുന്നില്ല പിച്ച് തുണയ്ക്കാത്ത നാസോ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജയിച്ചു കയറുകയെന്നത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 16 ഓവറിൽ 96 റൺസിന് പുറത്തായപ്പോൾ 12.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. കരുത്തായത് ദുഷ്കരമായ പിച്ചിൽ നായകൻ രോഹിത് ശർമയെടുത്ത അർധ സെഞ്ചറിയും. ആദ്യ മത്സരം അവസാനിക്കുന്നതും റെക്കോർഡ് നേട്ടങ്ങളോടെയാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com