രാജ്യാന്തര ട്വന്റി20 മൈതാനങ്ങളിൽ നിന്ന് ഇന്ത്യയുടെ ‘രോ–കോ’ സഖ്യം മടങ്ങി, ലോക ചാംപ്യൻമാരുടെ തലപ്പൊക്കത്തോടെ. രോഹിത്തിനും കോലിക്കുമൊപ്പം ദ്രാവിഡും വിടവാങ്ങിയ മത്സരത്തിൽ, ‘പ്രതിനായകന്റെ’ കുപ്പായം അഴിച്ചുവച്ച് ഇന്ത്യൻ ആരാധകരുടെ ഹൃദയം കീഴടക്കി ഹാർദിക് പാണ്ഡ്യ
ബാറ്റ് കൊണ്ട് കോലിയും പന്ത് കൊണ്ട് ബുമ്രയും അർഷ്ദീപും പാണ്ഡ്യയും ഫീൽഡിൽ പറക്കും ക്യാച്ചുകളുമായി സൂര്യകുമാറും എല്ലാത്തിനും പിന്നിലെ ബുദ്ധികേന്ദ്രമായി രോഹിത്തും നിറഞ്ഞാടിയ 2024 ട്വന്റി20 ലോകകപ്പ് ഫൈനൽ മത്സരം ‘വിക്കറ്റ് ടു വിക്കറ്റ്’ കോളത്തിൽ വിലയിരുത്തുകയാണ് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായർ
2024 ട്വന്റി20 ലോകകപ്പ് ഫൈനൽ മത്സരത്തിലെ വിജയത്തിന് ശേഷം മൈതാനത്ത് ദേശീയ പതാകയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമയും ഉപനായകൻ ഹാർദിക് പാണ്ഡ്യയും. ബിസിസിഐ സെക്രട്ടറി ജയ്ഷാ സമീപം. (Photo by CHANDAN KHANNA / AFP)
Mail This Article
×
അസാധ്യമെന്ന് ഒരു ഘട്ടത്തിൽ തോന്നിച്ച ലോകകപ്പ് വിജയം നമ്മൾ നേടി. ഫൈനലിന്റെ താരം മഹാനായ വിരാട് കോലിയായിരിക്കും. ഈ ടൂർണമെന്റിന്റെ താരം ലോകക്രിക്കറ്റിൽ ഏതൊരു ബാറ്ററും ഭയക്കുന്ന ജസ്പ്രീത് ബുമ്രയുമായിരിക്കും. അവർ അതിനു തീർച്ചയായും അർഹരുമാണ്. പക്ഷേ കളി ദക്ഷിണാഫ്രിക്കയുടെ വരുതിയിൽ ആക്കിക്കഴിഞ്ഞുവെന്നു തോന്നിച്ചുകൊണ്ട് മുന്നേറിയ ഹെയ്ൻറിച് ക്ലാസന്റെ വിക്കറ്റെടുക്കാൻ പതിനേഴാമത്തെ ഓവറിലെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യയ്ക്കു കഴിഞ്ഞില്ലായിരുന്നെങ്കിൽ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ കുളിരു കോരിയ ആ വിജയാഘോഷ നിമിഷങ്ങൾ ജനിക്കില്ലായിരുന്നു. ഹാർദിക്, നിങ്ങളാണ് 2024 ട്വന്റി20 ലോകകപ്പ് ഫൈനൽ ദിനത്തിലെ ഹീറോ!
ഇന്ത്യൻ ക്രിക്കറ്റിലെ ഒരു താരവും സമീപകാലത്ത് ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടില്ല. വാതുവയ്പുമായി ബന്ധപ്പെട്ട കെണിയിൽ ചില താരങ്ങൾ മുൻപ് പെട്ടുപോയത് സ്വയംകൃതാനർഥമെന്നേ കരുതാൻ കഴിയൂ. എന്നാൽ,ഐപിഎല്ലിൽ സംഭവിച്ചത് അതൊന്നുമായിരുന്നില്ല. രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാക്കാൻ ആ ടീം മാനേജ്മെന്റ എടുത്ത തീരുമാനത്തിന്റെ പേരിൽ സ്വന്തം ടീമിന്റെ ആരാധകരിൽ നിന്നുവരെ ഹാർദിക് കൂവൽ നേരിട്ടു. ആരാധകരുടെ രോഷവും അത് ഉണ്ടാക്കിയ വിവാദങ്ങളും സമ്മർദങ്ങളും അയാളുടെ കുടുംബ ബന്ധങ്ങളെവരെ ബാധിച്ചു.
English Summary:
Ro-Co Alliance Triumphs: India Clinches T20 World Cup 2024 with Stellar Performances
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.