വിയർപ്പ് തുന്നിയിട്ട കുപ്പായമിട്ട്, ലോകകിരീടം നേടി ഇന്ത്യ; നെഞ്ചുവിരിച്ച് സഞ്ജു– വിഡിയോ
Mail This Article
×
ജനകോടികളുടെ ഹൃദയത്തിൽ വീരാരാധനയുടെ ഇന്നിങ്സുമായി ഇന്ത്യ വീണ്ടും വിശ്വവിജയികൾ. ടീമിലൊരു മലയാളി ഉണ്ടെങ്കിൽ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്കു തന്നെയെന്ന വിശ്വാസവും ഫലിച്ചു. ബാർബഡോസിൽ ട്വന്റി20 ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ക്യാപ്റ്റൻ രോഹിത് ശർമ ലോകകിരീടം ഉയർത്തിയപ്പോഴും ഇന്ത്യൻ ടീമിൽ മലയാളി സാന്നിധ്യമുണ്ടായിരുന്നു, സഞ്ജു സാംസൺ. ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ കളിച്ച സഞ്ജുവിന് ഫൈനൽ വരെ പ്ലേയിങ് ഇലവനിൽ സ്ഥാനമില്ലായിരുന്നു. എങ്കിലും സുനിൽ വൽസനും എസ്.ശ്രീശാന്തിനും ശേഷം ലോകകപ്പ് വിജയിക്കുന്ന മൂന്നാമത്തെ മലയാളി താരമായി ചരിത്രം കുറിച്ചു. ഇന്ത്യ ആദ്യമായി ലോകകപ്പ് വിജയിച്ച 1983ൽ ടീമിലുണ്ടായിരുന്ന സുനിലിനും ഒരു മത്സരം പോലും കളിക്കാനായില്ല.
English Summary:
Sanju Samson: The Malayali Star in India’s World Cup Squad - Oridathoridath
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.