ഇതിഹാസ താരം ലയണൽ മെസ്സി, 2016ൽ കോപ്പ ഫൈനലിൽ ചിലെയോട് പരാജയപ്പെട്ട് നിറഞ്ഞ കണ്ണുകളുമായി മൈതാനം വിടുന്ന ആ രംഗം തന്നെയാണ് അർജന്റീന തുടർച്ചയായി രണ്ടാം കോപ്പ അമേരിക്ക കപ്പ് നേടിയപ്പോഴും മുന്നിൽ കാണുന്നത്. ചിലെയോടുള്ള ആ തോൽവി മെസ്സിയെ അത്രയേറെ ഉലച്ചിരുന്നു. തോൽവിക്കു തൊട്ടുപിന്നാലെ രാജ്യാന്തര ഫുട്‌ബോളിൽനിന്ന് വിരമിക്കുകയാണെന്നു കൂടി ഫുട്ബോൾ രാജാവ് പ്രഖ്യാപിച്ചതോടെ ലോകം ഞെട്ടി, ആരാധകരുടെ ഹൃദയം തകർന്നു, കാൽപ്പന്തുകളിയിലെ രാജാവ് ഒന്നും നേടാതെ മടങ്ങുന്ന ആ കാഴ്ച പലർക്കും സഹിക്കാനാകില്ലായിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള കോടാനുകോടി ആരാധകർ അന്ന് വാവിട്ട് കരയുന്നുണ്ടായിരുന്നു; എല്ലാം ചരിത്രം. എന്നാൽ, വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പരിശീലകൻ ലയണൽ സ്കലോനി മെസ്സിയെ കൈവിട്ടില്ല, ഒപ്പം ആരാധകരും. മെസ്സിയെ നേരിട്ട് കണ്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി രാജ്യാന്തര മൈതാനത്തേക്ക് കൂട്ടിക്കൊണ്ടുവന്നു, കൂടെ മെസ്സിയുടെ സഹതാരങ്ങളെയും കോച്ച് കൈവിട്ടില്ല. പിന്നെ നടന്നതെല്ലാം അദ്ഭുതങ്ങളായിരുന്നു....

loading
English Summary:

Argentina's Triumph: Messi Leads to Copa America 2024 Victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com