പാരിസ് ഒളിംപിക്സിൽ സമ്മാനിക്കുന്ന സ്വർണ മെഡലിൽ മൊത്തം സ്വർണമാണോ? റെക്കോർഡ് ‘വില’യുമായിട്ടാണ് ഇത്തവണത്തെ മെഡലിന്റെ വരവ്. എന്തുകൊണ്ടാണ് ഇത്തവണ വില കൂടിയത്?
ഇതാദ്യമായി സ്വർണം, വെള്ളി, വെങ്കല മെഡലുകളിൽ ഇരുമ്പ് ചേർത്തു; അതിനൊരു കാരണമുണ്ട്. അത് പാരിസിന്റെ ഒരു സമ്മാനവുമാണ്.
1896ൽ ഏഥൻസിൽ നടന്ന ആദ്യ ഒളിംപിക്സ് മുതൽ പാരിസ് ഒളിംപിക്സിലെ വരെ സ്വർണ മെഡലുകളുടെ കൗതുകം നിറഞ്ഞ വിശേഷങ്ങൾ ഒട്ടേറെ ഗ്രാഫിക്സുകളിലൂടെ...
Creative Image: Shutterstock/AI Image Generator
Mail This Article
×
ഒരു ഒളിംപിക് സ്വർണമെഡലിന് എത്ര വില വരും? ‘അത് വിലമതിക്കാനാകാത്തതല്ലേ’ എന്നായിരിക്കും സ്വാഭാവികമായുള്ള മറുപടി. എന്നാലും, മെഡൽ നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളുടെ മൂല്യവും മറ്റും കണക്കാക്കുമ്പോൾ, ഒരു ‘ഭൗതിക വസ്തു’ എന്ന നിലയിൽ കണക്കാക്കിയാൽ ഒളിംപിക് സ്വർണമെഡലിന് എത്ര വില വരും? ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത ഏറ്റവും ഉയർന്ന വിലയുമായാണ് പാരിസ് ഒളിംപിക്സിലെ സ്വർണ മെഡലിന്റെ വരവെന്നതാണ് യാഥാർഥ്യം. അതിനു കാരണവുമുണ്ട്, കുതിച്ചുയരുന്ന സ്വർണവില.
ഇത്തവണ ഒരു സ്വർണ മെഡലിന്റെ ഭാരം 529 ഗ്രാം വരും. അതിൽപക്ഷേ 95.4 ശതമാനവും വെള്ളിയാണെന്നു മാത്രം. അതായത് 505 ഗ്രാമും വെള്ളിയാണ്. ശേഷിക്കുന്നതിൽ ആറു ഗ്രാം മാത്രമാണ് ശുദ്ധ സ്വർണം. ആ സ്വർണം പൂശിയാണ് (Plating) മെഡലിന് വിജയത്തിന്റെ സുവർണത്തിളക്കം സൃഷ്ടിക്കുന്നത്. മെഡലിൽ 18 ഗ്രാം ഇരുമ്പും ഉണ്ടാകും. ഇവയുടെയെല്ലാം നിലവിലെ വിപണി വില വച്ചു നോക്കിയാൽ ഒരു മെഡലിന്
English Summary:
The Glittering Golds: Visualizing Olympic Glory in Infographics | History, Origin, Design, Interesting Facts
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.