പാരിസിലെത്തി 'പാട്ടുനിർത്തി'; ഇവർ ഒളിംപിക്സിനെ വിടപറയൽ വേദിയാക്കിയ ഇതിഹാസങ്ങൾ
Mail This Article
പാരിസ് ഒളിംപിക്സിന്റെ ഓളം ലോകമെങ്ങും അലയടിച്ചു കൊണ്ടിരിക്കുകയാണ്. തൽസമയം നദിക്കരയിലിരുന്ന് ആസ്വദിക്കാനെത്തിയവർ മഴയിൽ കുതിർന്നെങ്കിലും, ടിവിയിലൂടെ കണ്ടവരെ ഞെട്ടിച്ച ഉദ്ഘാടനച്ചടങ്ങ്. റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, സിമോൺ ബൈൽസ്, ലെബ്രോൺ ജയിംസ്, കെവിൻ ഡ്യുറന്റ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ നീണ്ടനിര. ഇതിനൊപ്പം ഇന്ത്യയ്ക്കു സന്തോഷമായി ഷൂട്ടിങ് റേഞ്ചിലെ നേട്ടം. മലയാളികൾക്ക് അഭിമാനമായി അത്‌ലറ്റിക്സിലും ഹോക്കിയിലും ബാഡ്മിന്റനിലും കേരളതാരങ്ങൾ. ലോകമഹാപൂരം കൊട്ടിക്കയറുമ്പോൾ, ലോകം ആകാംക്ഷയോടെ കണ്ടുകൊണ്ടിരിക്കുമ്പോൾ, ഒളിംപിക്സ് അങ്ങനെ കത്തി ജ്വലിക്കുകയാണ്. ഒരു കായികതാരത്തിന്റെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമാണ് ഒളിംപിക്സ് പങ്കാളിത്തം. സ്വന്തം രാജ്യത്തിന്റെ കുപ്പായത്തിൽ വിശ്വകായികമേളയിൽ മത്സരിക്കാനിറങ്ങുക; അതിൽപ്പരം അഭിമാനം തരുന്ന മുഹൂർത്തം വേറെയില്ലെന്നാണു മുൻ കായികതാരങ്ങൾ പറയാറുള്ളത്. 1980ലെ മോസ്കോ ഒളിംപിക്സിലെയും