ലിംഗനീതി വിവാദത്തെത്തുടർന്ന് രാജ്യാന്തര തലത്തിൽ വരെ വിദ്വേഷ പ്രചാരണത്തിന് ഇരയാക്കപ്പെട്ട അൽജീരിയൻ വനിതാ ബോക്സർ ഇമാൻ ഖലീഫി പാരീസിൽ കണക്ക് പറഞ്ഞത് വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ സ്വർണമെഡൽ സ്വന്തമാക്കിക്കൊണ്ടാണ്.
ഒളിംപിക് വേദികൾ ഇത്തരം ഒട്ടേറെ കണക്കുപറച്ചിലുകൾക്ക് മുൻപും വേദിയായിട്ടുണ്ട്. എന്നാൽ അവയിൽ പലതിനും പറയാനുള്ള കഥ ഇമാൻ ഖലീഫിയുടേതുപോലെ അഹിംസയുടേതല്ല, മറിച്ച് അവയിൽ പലതും രക്തരൂഷിതമായിരുന്നു.
സമാധാനത്തിന്റെയും ഐക്യത്തിന്റെയും വളയങ്ങൾ തെന്നിനീങ്ങി ഒളിംപിക് വേദികളിൽ പ്രതിഷേധ ജ്വാലകൾ ഉയർന്ന ചില സംഭവങ്ങളിലൂടെ...
1936 ബെർലിൻ ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീം. (Picture courtesy X /@WeAreTeamIndia)
Mail This Article
×
നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് എന്നീ 5 വ്യത്യസ്ത നിറങ്ങളിൽ തുല്യ അളവുകളിൽ പരസ്പരം കൂടിച്ചേർന്ന ഒളിംപിക് വളയങ്ങൾ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ്. അഞ്ച് ഭൂഖണ്ഡങ്ങളുടെ സംയോജനത്തേയും ലോകമെമ്പാടുമുള്ള അത്‌ലീറ്റുകൾ ഒത്തുചേരുന്നതിനെയും അത് പ്രതിനിധീകരിക്കുന്നു. എന്നാൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈ സന്ദേശം പലപ്പോഴും വിഭജനത്തിന്റെയും അനൈക്യത്തിന്റെയും കറുത്ത അധ്യായങ്ങളാൽ മറയ്ക്കപ്പെട്ട ചരിത്രവുമുണ്ട് ഒളിംപിക്സിന്.
രാഷ്ട്രീയ വിവേചനങ്ങളും വംശീയ അധിക്ഷേപങ്ങളും ഒളിംപിക്സിനെ പലതവണ പ്രതിഷേധ വേദിയാക്കി. കായിക താരങ്ങൾ പ്രതിഷേധത്തിന്റെ വക്താക്കളായി. ഇന്റർകലേറ്റഡ് ഗെയിംസിൽ കൊടിമരത്തിൽ കയറി പ്രതിഷേധിച്ച പീറ്റർ ഒകോണറിൽ നിന്നാണ് ഒളിംപിക്സിലെ പ്രതിഷേധ ചരിത്രം ആരംഭിക്കുന്നതെന്ന് അനുമാനിക്കാം. ഇസ്രയേൽ – പലസ്തീൻ സംഘർഷം ചോര വീഴ്ത്തിയ മ്യൂണിക് ഒളിംപക്സും ‘ബ്ലാക്ക് പവർ സല്യൂട്ടും’ ഉൾപ്പെടെ ഒട്ടേറെ അസാധാരണ സംഭവങ്ങളാൽ സമ്പന്നമാണ്
English Summary:
Unity and Discord: The Untold Stories Behind Olympic Protests and Victories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.