യൂറോപ്പിലെ 5 പ്രധാന ആഭ്യന്തര ഫുട്ബോൾ ലീഗുകളുടെ പുതിയ സീസണ് (2024–25) ഈയാഴ്ച തുടക്കം. യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടെയും ആരവാഘോഷങ്ങൾക്കു ശേഷം ഒട്ടേറെ സൂപ്പർ താരങ്ങൾ ഇനി ക്ലബ്ബുകളുടെ ജഴ്സിയണിയും. സ്പെയിനിലെ ലാലിഗ ചാംപ്യൻഷിപ്പിനാണ് ആദ്യം കിക്കോഫ്. ഓഗസ്റ്റ് 15ന് രാത്രി 10.30ന് അത്‌ലറ്റിക് ക്ലബ്ബും ഗെറ്റാഫെയും തമ്മിലാണു സീസണിലെ ആദ്യ മത്സരം. ഇംഗ്ലണ്ടിലെ ഇംഗ്ലിഷ് പ്രിമിയർ ലീഗിനും ഫ്രാൻസിലെ ലീഗ് വൺ ചാംപ്യൻഷിപ്പിനും ഓഗസ്റ്റ് 16ന് തുടക്കമാകും. പ്രിമിയർ ലീഗിൽ ആദ്യ മത്സരം 16ന് രാത്രി 12.30ന് മാ‍ഞ്ചസ്റ്റർ യുണൈറ്റഡും ഫുൾഹാമും തമ്മിലാണ്. ഇറ്റലിയിലെ സീരി എ ചാംപ്യൻഷിപ്പിന് 17ന് ആദ്യ വിസിൽ മുഴങ്ങും. ജർമനിയിലെ ബുന്ദസ്‌ലിഗ സീസൺ 23നു രാത്രിയിലും ആരംഭിക്കും. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത് കഴിഞ്ഞ സീസണിലായിരുന്നു. 380 മത്സരങ്ങളിൽ നിന്നായി 1246 ഗോളുകളാണു കഴിഞ്ഞ സീസണിൽ 20 ക്ലബ്ബുകളും ചേർന്നു നേടിയത്. 1992 സീസണിലെ 1222 ഗോളുകളുടെ റെക്കോർഡാണ് പഴങ്കഥ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com