1974ൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ വേദിയൊരുക്കിയ 7–ാമത് ഏഷ്യൻ ഗെയിംസിൽ മലയാളിയായ ഒരു അത്‌ലീറ്റ് പുതുചരിത്രമെഴുതി. – കൊല്ലം ജില്ലയിലെ എഴുകോൺ സ്വദേശി തടത്തുവിള ചാണ്ടപ്പിള്ള എന്ന ടി.സി.യോഹന്നാൻ. 1974 സെപ്റ്റംബർ 12ന് ടെഹ്റാൻ ആര്യമെർ സ്റ്റേഡിയമാണ് ഒരു മലയാളിയുടെ ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിച്ചത്. ലോങ്ജംപിൽ 8.07 മീ എന്ന ഏഷ്യൻ റെക്കോർഡോടെ സ്വർണം എന്നതായിരുന്നു ആ വലിയ നേട്ടം. ഏഷ്യയുടെ തന്നെ കായികചരിത്രത്തിലെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ ചരിത്രനേട്ടത്തിന് സെപ്റ്റംബർ 12ന് 50 വയസ്സ്. രാജ്യാന്തരതലത്തിലെ ഒരു മലയാളിയുടെ ഏറ്റവും വലിയ നേട്ടമായി അതിനെ വിശേഷിപ്പിക്കാം. ലോങ് ജംപിലെ ദേശീയ റെക്കോർഡുകാരൻ എന്ന പെരുമായാണ് ടി.സി. യോഹന്നാൻ ഏഷ്യൻ ഗെയിംസിനായി ടെഹ്റാനിലേക്ക് വിമാനം കയറുന്നത്. ശ്രീധർ ആൽവയുടെ 7.58 മീറ്ററിന്റെ ദേശീയ റെക്കോർഡ് 1972ലെ ഒളിംപിക് ട്രയൽസിലാണ് യോഹന്നാൻ 7.60 മീറ്ററായി തിരുത്തിക്കുറിക്കുന്നത്. പിന്നീട്, 1973ൽ യോഹന്നാൻ തന്നെ അത്

loading
English Summary:

From Lemon Water Bet to Asian Games Gold: The Untold Story of India's First Arjuna Awardee in Athletics: T.C. Yohannan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com