2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ പാക്ക് ബാറ്റർ മിസ്ബ ഉൽ ഹക്ക് ഉയർത്തിയടിച്ച പന്ത് എസ്. ശ്രീശാന്ത് എന്ന മലയാളി താരത്തിന്റെ കൈകളിലേക്ക് പറന്നിറങ്ങിയപ്പോൾ പിറന്നത് പുതുചരിത്രം, ‘കുട്ടി’ക്രിക്കറ്റിലെ ആദ്യ ചാംപ്യൻ പട്ടം ഇന്ത്യയുടെ ശിരസ്സിൽ.
2011ൽ ഇന്ത്യ ഏകദിന ക്രിക്കറ്റിന്റെ നെറുകയിലേക്ക് ചവിട്ടിക്കയറിയപ്പോഴും ശ്രീശാന്ത് അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പിന്നീട് കരിയറിൽ പല വിവാദങ്ങളും കൂടെക്കൂടുകയും അവസരങ്ങൾ നഷ്ടമാകുകയും ചെയ്തെങ്കിലും തളരാതെ മുന്നേറിയ പോരാളിയാണ് ശ്രീശാന്ത്.
നിലവിൽ കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെ മെന്ററായ ശ്രീശാന്ത്, ക്രിക്കറ്റ് കരിയറിലെ നല്ലതും മോശമായതുമായ അനുഭവങ്ങളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിലൂടെ മനസ്സു തുറക്കുന്നു.
Mail This Article
×
ക്രിക്കറ്റ് കരിയറിലും ജീവിതത്തിലും സംഭവിച്ച കാര്യങ്ങളിൽ പ്രത്യേകിച്ച് തിരുത്തേണ്ടതായി ഒന്നുമുണ്ടെന്നു തോന്നുന്നില്ലെന്ന് മലയാളി താരം എസ്. ശ്രീശാന്ത്. ആരാണ് പിന്നിൽ എന്ന് പലരും ചോദിക്കുന്നുണ്ട്. തന്റെ മുന്നിലിരിക്കുന്നവർക്കാണ് പിന്നിൽ ആരാണെന്നു പറയാനാവുകയെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റിനു പുറത്തു സംഭവിച്ച കാര്യങ്ങൾ നോക്കിയാൽ, ചില മാധ്യമങ്ങളോടു ചിലതൊക്കെ വിളിച്ചു ചോദിക്കാനുണ്ടെന്നും ശ്രീശാന്ത് പ്രതികരിച്ചു. കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെ മെന്ററായ ശ്രീശാന്ത്, മനോരമ ഓൺലൈൻ ‘പ്രീമിയ’ത്തിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
എല്ലാവരും 360 ഡിഗ്രി ബാറ്റർ എന്നു വാഴ്ത്തുന്ന സാക്ഷാൽ എ.ബി. ഡിവില്ലിയേഴ്സ് പോലും താനുമായി മുഖാമുഖമെത്തുമ്പോൾ മുട്ടിടിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുള്ളതായും ശ്രീശാന്ത് പറയുന്നു. ഡിവില്ലിയേഴ്സ് ഇക്കാര്യം ആത്മകഥയിലും എഴുതിയിരുന്നു. ഐപിഎലിൽ മെന്ററാകാൻ ആഗ്രഹമില്ല. അഥവാ മെന്ററായാലും കേരളത്തിൽനിന്ന് ഒരു ടീം ഉണ്ടാവുകയും ഏരീസ് ഗ്രൂപ്പ് അതിനെ സ്വന്തമാക്കുകയും ചെയ്യണമെന്നാണ് ആഗ്രഹമെന്നും ശ്രീശാന്ത് പറഞ്ഞു. എസ്. ശ്രീശാന്തുമായി മനോരമ ഓൺലൈൻ അസോഷ്യേറ്റ് പ്രൊഡ്യൂസർ ലിജോ വി. ജോസഫ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ...
English Summary:
From World Cup Glory to Controversies & Comeback: S. Sreesanth's Rollercoaster Cricket Career in His Own Words
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.