ഏകദിനം, ട്വന്റി 20... ഇനി പാസ്സാകാൻ മൂന്നാം ‘ടെസ്റ്റ്’; 50 തികയ്ക്കാത്ത പഴയ ടീമല്ല, 1028 അടിച്ച് ജയ്സ്വാൾ, ‘700’ന്റെ എടുപ്പോടെ രോഹിത്
Mail This Article
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ മൂന്നാം പതിപ്പിന്റെ ഫൈനലിലും ടീം ഇന്ത്യ ഇടം നേടുമോ? ഏകദിന, ട്വന്റി20 ലോകകപ്പ് ഫൈനലുകളിലേക്ക് ടീം ഇന്ത്യയെ നയിച്ച രോഹിത് ശർമയ്ക്ക് 2025 ജൂൺ 11 മുതൽ 15 വരെ, ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സ് വേദിയൊരുക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിലേക്കും ടീം ഇന്ത്യയെ നയിക്കാനാകുമോ? 2023–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായ ഇന്ത്യ– ബംഗ്ലദേശ് ടെസ്റ്റിന് ചെന്നൈയിൽ പന്തുരുളുമ്പോൾ ക്രിക്കറ്റ് ആരാധകരുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്ന ചോദ്യം ഇതെല്ലാമാകും. നിലവിൽ ചാംപ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ടീ ഇന്ത്യ. പക്ഷേ ഇനിയും 10 മത്സരങ്ങൾ അവശേഷിക്കുന്ന സാഹചര്യത്തിൽ ഫൈനൽ ബർത്ത് ഇപ്പോഴും പൂർണമായും ഉറപ്പാക്കാനായിട്ടില്ലെന്നതു തന്നെയാണ് ഈ ആശങ്കകളുടെ അടിസ്ഥാനം. ശേഷിക്കുന്ന 10ൽ 8 മത്സരങ്ങളും വിജയിച്ചാൽ മറ്റാരുടെയും ജയ പരാജയങ്ങളുടെ കണക്കുകൾ പരിശോധിക്കാതെ സ്വന്തം നിലയിൽ ടീം ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ടിക്കറ്റ് ഉറപ്പാക്കാം. ബംഗ്ലദേശിനെതിരായ രണ്ട് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര പൂർത്തിയാകുന്നതിന് പിന്നാലെ