ചരിത്രത്തിൽ അത് രണ്ടേ രണ്ട് തവണ മാത്രം; അന്ന് ചെപ്പോക്കിൽ വീണത് ഓസീസ് കണ്ണീർ; അശ്വിൻ സമ്മാനിച്ചത് പുതുതുടക്കം!
Mail This Article
ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കഥപറയാനുള്ള മണ്ണാണ് ചെപ്പോക്കിലേത്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ. ബംഗ്ലദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ ഇന്ത്യൻ ക്രിക്കറ്റിന് പുതിയ വിജയവഴി സമ്മാനിച്ചിരിക്കുകയാണ് ചെപ്പോക്ക്. 1932ൽ ഇംഗ്ലണ്ടിനെതിരെ ലോഡ്സിൽ ആരംഭിച്ച ഇന്ത്യയുടെ 92 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി പരാജയങ്ങളെ തോൽപിച്ച് ടീം വിജയിച്ച് മുന്നേറിയ മത്സരത്തിനാണ് ചെപ്പോക്ക് സാക്ഷ്യം വഹിച്ചത്. 580 മത്സരങ്ങൾ പൂർത്തിയാക്കിയ ടീം ഇന്ത്യയ്ക്ക് ചരിത്രത്തിൽ ആദ്യമായി ലഭിച്ച സൗഭാഗ്യം. ചെപ്പോക്കിലെ വിജയത്തിന് മുൻപുവരെ 178 വിജയം, 178 പരാജയം, 222 സമനില എന്നിവയായിരുന്നു ഇന്ത്യയുടെ സ്ഥിതി. എന്നാൽ, ചെപ്പോക്കും ചെന്നൈയുടെ സ്വന്തം അശ്വിനും കൂട്ടരും ചേർന്ന് ടീം ഇന്ത്യയ്ക്ക് 179–ാം വിജയം സമ്മാനിച്ചതോടെ പിറന്നത് പുതുചരിത്രം. ഇനി ടീം ഇന്ത്യ വിജയികളുടെ ടീമാണ്. കപിൽ ദേവ് ഇന്ത്യൻ നായകനായിരുന്ന കാലത്ത് ചെപ്പോക്കിൽ തന്നെ നടന്ന ആ മത്സരം അത്യപൂർവമായ രീതിയിൽ കൈവിട്ടില്ലായിരുന്നെങ്കിൽ ഈ ചരിത്രത്തിലേക്ക് ടീം ഇന്ത്യ