ആവേശം സിനിമയിലെ ഫഹദ് ഫാസിലിന്റേതു പോലെ, രണ്ടു ഭാവങ്ങളിലാണു ബ്ലാസ്റ്റേഴ്സ് ആരാധകർക്കു ഹോർഗെ പെരേര ഡയസ് എന്ന ഗോൾവേട്ടക്കാരൻ. ഒരിക്കൽ അവരുടെ കണ്ണിലുണ്ണിയും പിന്നീടു കണ്ണിലെ കരടുമായി മാറിയ താരം. ബ്ലാസ്റ്റേഴ്സിനായി വീറോടെ മുന്നിൽ നിന്നു പൊരുതി ഐഎസ്എലിൽ വരവറിയിക്കുകയും പിന്നെ, ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോഴെല്ലാം ഗോളടിച്ച് അവരുടെ കഥ തീർക്കുകയും ചെയ്ത ഡയസ് ഇത്തവണയും ഗോളടിക്കുമെന്നു വ്യക്തമാക്കിയാണ് കൊച്ചിയിലെ പോരാട്ടത്തിനൊരുങ്ങുന്നത്. കോവിഡിനെ തുടർന്ന് ഐഎസ്എൽ ഗോവയിൽ മാത്രമായി തമ്പടിച്ച സീസണിലാണ് മെസ്സിയുടെ നാട്ടിൽ നിന്നു പകരക്കാരനായി പെരേര ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. സെർബിയയിൽ നിന്നു ബെൽജിയം വഴി കേരളത്തിന്റെ സ്വന്തം പരിശീലകനായി ഇവാൻ വുക്കോമനോവിച്ച് ജ്ഞാനസ്നാനം ചെയ്ത സീസൺ

loading
English Summary:

Exclusive Interview with Argentine Footballer and Kerala Blasters FC Former Player Jorge Pereyra Diaz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com