രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വർഷം തന്നെ വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ തുടർച്ചയായി മൂന്ന് സെഞ്ചറികൾ. ടെസ്റ്റിൽ തുടർച്ചയായി ഇരട്ട സെഞ്ചറികൾ ‘തൂക്കിയ’ യങ് സൂപ്പർ സ്റ്റാർ. 74 വർഷം പഴക്കമുള്ള റെക്കോർഡ് പഴങ്കഥയാക്കിയ കൂട്ടുകെട്ടിലെ പ്രധാനി...
വിനോദ് ഗണപത് കാംബ്ലിയെ സംപൂജ്യനായി ഡഗൗട്ടിലേക്ക് മടക്കാനുള്ള എതിരാളികളുടെ സ്വപ്നം ആദ്യമായി പൂവണിയാൻ വേണ്ടിവന്നത് 46 ഇന്നിങ്സുകൾ. കാംബ്ലി എന്ന താരത്തിന്റെ കളിക്കളത്തിലെ മികവ് അറിയാത്തവർക്ക് അദ്ദേഹം ഇന്ന് മറ്റ് പലതുമാണ്. എന്നാൽ, കാംബ്ലി തന്റെ ചുരുങ്ങിയ രാജ്യാന്തര കരിയറിനിടെ വെട്ടിപ്പിടിച്ച ഈ റെക്കോർഡുകളുടെ കഥയറിയാമോ..?
Mail This Article
×
ഇന്ത്യൻ ക്രിക്കറ്റിലെ ചീത്തക്കുട്ടി എന്ന ‘വിശേഷണം’ സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പെടെ വിനോദ് കാംബ്ലിക്ക് ചാർത്തി നൽകിയിട്ട് കാലമേറെയായി. എന്നാൽ വിനോദ് ഗണപത് കാംബ്ലി എന്ന ഇന്ത്യൻ ക്രിക്കറ്റർ സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്ത ചില റെക്കോർഡുകൾ എല്ലാവരും മറന്നുപോകുകയാണോ? ആഭ്യന്തര ക്രിക്കറ്റിൽ ഒരു പിടി റെക്കോർഡുകളും സ്വന്തം പേരിൽ എഴുതിച്ചേർത്ത് ഇന്ത്യൻ ക്രിക്കറ്റിൽ അവതരിച്ച കാംബ്ലിക്ക് രാജ്യാന്തര ക്രിക്കറ്റിൽ മറ്റൊരു സച്ചിൻ ആകാന്‍ കഴിഞ്ഞില്ലെന്നത് സത്യമാണ്. എന്നാൽ അദ്ദേഹത്തിന്റെ പേരിലുള്ള റെക്കോർഡുകൾക്കു നേരെ ആർക്കും കണ്ണടയ്ക്കാനാകില്ല. അവശ്യസമയത്ത് തന്നെ സഹായിച്ചില്ലെന്നു പറഞ്ഞ് സച്ചിനെ ചീത്ത പറയുന്ന, പിന്നീട് അത് മാറ്റിപ്പറയുന്ന കാംബ്ലിയെയാണ് പുതുതലമുറ കണ്ടിട്ടുള്ളത്. എന്നാൽ 16 വയസ്സു മുതല്‍ തുടരെത്തുടരെ റെക്കോർഡുകൾ അടിച്ചുകൂട്ടിയ കാംബ്ലിയുടെ കഥ വ്യത്യസ്തമാണ്.
English Summary:
The Star Who Outscored Sachin Tendulkar: The Tragic Rise and Fall of Vinod Kambli in Indian Cricket
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.