‘തല’ക്കനം കുറഞ്ഞ് രോഹിത്; നാണംകെട്ട ‘രക്ഷ’ ആഘോഷമാക്കി ‘കിങ്’ കോലി; ‘ടൂർണമെന്റിലെ താരം’ രഹാനെ പടിക്ക് പുറത്തും; ഇതാണോ ടീം ഇന്ത്യ!
Mail This Article
ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ഓസീസിനോട് സമനിലയെങ്കിലും നേടാൻ മഴ ദൈവങ്ങൾ കനിയണമെന്ന ദയനീയ അവസ്ഥയിൽ പതറുന്ന ടീം ഇന്ത്യയെ കാണുന്ന ക്രിക്കറ്റ് ആരാധകർ ഇപ്പോൾ ഏറ്റവും ചർച്ചചെയ്യുന്നത് 3 മുതിർന്ന താരങ്ങളെപ്പറ്റിയാണ്. ഒരു വശത്ത് ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ക്രീസിൽ പിടിച്ചുനിൽക്കാൻ പോലും കഴിയാതെ പതറുന്ന രോഹിത്തും കോലിയും. മറുവശത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ, 8 ഇന്നിങ്സുകളിൽനിന്ന് 5 അർധസെഞ്ചറികൾ ഉൾപ്പെടെ 469 റൺസ് തല്ലിക്കൂട്ടി ടൂർണമെന്റിലെ ടോപ് സ്കോററായ അജിൻക്യ രഹാനെയും. രണ്ട് ചിത്രങ്ങൾ പരിശോധിച്ചാൽ ഈ ചർച്ചകളുടെ തീവ്രത കൂടുതൽ വ്യക്തമാകും. ആദ്യത്തേത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയും കയ്യിലേന്തി നിറചിരിയോടെ നിൽക്കുന്ന അജിൻക്യ രഹാനെയുടേതാണെങ്കിൽ മറ്റൊന്ന് ഓസ്ട്രേലിയയ്‌ക്കെതിരായ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഇന്ത്യ ഫോളോഓണിൽനിന്ന് രക്ഷപ്പെട്ടപ്പോൾ, ഡ്രസിങ് റൂമിൽ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും നേതൃത്വത്തിൽ നടന്ന ‘വൻ ആഘോഷത്തിന്റെ’ ചിത്രമാണ്. ഓസീസ് ബോളിങ്ങിനും ബാറ്റിങ്ങിനും മുന്നിൽ സകല അടവുകളും പാളിയ ഇന്ത്യയുടെ ‘സൂപ്പർ താരങ്ങളുടെ’ ദയനീയത തോന്നുന്ന ആഘോഷത്തിന് നേരെ