കയ്യടികൾക്കിടെ ഗ്രൗണ്ടിൽ കയ്യാങ്കളി; ലൂണാ, സദൂയീ... ജയിച്ചവരാകാൻ പഠിക്കൂ; ബ്ലാസ്റ്റേഴ്സിന് വേണ്ടി പറഞ്ഞു തീർക്കണം ആ പിണക്കം

Mail This Article
ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ ആദ്യമായി തകർത്തെറിഞ്ഞ രാത്രി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഫൈനൽ വിസിലിനു കാക്കുകയായിരുന്നു. അന്നേരമാണ് ഇഷ്ട താരങ്ങൾ മൈതാന മധ്യത്തിൽ കൊമ്പുകോർത്തത്. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്സ് ആരാധകരും ടിവിയിൽ കളി ലൈവായി കണ്ട കളിപ്രേമികളും ഞെട്ടി. ക്യാപ്റ്റൻ അഡ്രിയൻ ലൂണയും സ്ട്രൈക്കർ നോവാ സദൂയിയും ഉടക്കുന്നു, ഏറ്റുമുട്ടുന്നു. കയ്യാങ്കളിയിലേക്കു നീങ്ങുന്നു. ചൂടേറിയ വാക്കുതർക്കം. കണ്ണുകളിൽനിന്നു തീ പാറുന്നു. സഹകളിക്കാർ ഇടപെട്ട് രണ്ടു പേരെയും പിടിച്ചുമാറ്റുന്നു. ഫൈനൽ വിസിലിനു ശേഷം പതിവ് ആഹ്ലാദ പ്രകടനങ്ങൾക്കിടയിലും രണ്ടുപേരും പരസ്പരം മുഖം കൊടുക്കുന്നില്ല. പടയൊഴിഞ്ഞ കളത്തിൽ ആഹ്ലാദത്തേക്കാളൊരു ശൂന്യത. എന്താണിത്? ബ്ലാസ്റ്റേഴ്സിന്റെ ശക്തികേന്ദ്രങ്ങളായ രണ്ടു പേർ പരസ്പരം ഏറ്റുമുട്ടുകയോ? ആരാധകർക്ക് വലിയ സമ്മാനമായിരുന്നു ഈ വിജയം. പക്ഷേ കളി തീർന്നപ്പോൾ വലിയൊരു ശൂന്യത വന്നു വീണതു പോലെ. ആശങ്കപ്പെടുത്തുന്ന എന്തോ ചിലതു വരാനിരിക്കുന്നതുപോലെ. ജേതാക്കളുടെ ലക്ഷണമല്ല തമ്മിലടിയെന്ന് കുട്ടികൾ പോലും പറയും. എവിടെയാണ് പിഴച്ചത്? ഒറ്റയ്ക്കു കയറിച്ചെന്ന സദൂയി ഒറ്റയ്ക്കു ഗോളടിക്കാൻ ശ്രമിച്ചതോ? തൊട്ടപ്പുറത്ത് ഫ്രീ ആയി നിന്ന കൂട്ടുകാരന് പന്ത് നൽകാൻ കൂട്ടാക്കാഞ്ഞതോ? അതിന്റെ പേരിൽ തൊട്ടടുത്ത നിമിഷം ലൂണ ശകാരിച്ചതോ? ഒരേ ടീമിലെ കളിക്കാർ പരസ്പരം ഏറ്റുമുട്ടുന്നത്