ഇത് ക്രിക്കറ്റ് മൈതാനത്തെ മഹായുദ്ധം; ചോദിക്കാൻ കണക്കുകൾ ഒട്ടേറെ; വിജയം ടീം ഇന്ത്യയ്ക്കോ പാക്ക് പ്രധാനമന്ത്രിയുടെ വാക്കുകൾക്കോ?

Mail This Article
‘‘ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാൻ കിരീടം നേടിയാൽ മാത്രം പോരാ, ഫെബ്രുവരി 23ന് ദുബായിൽവച്ചു നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ തോൽപിക്കുന്നതും പ്രധാനമാണ്’’ – ഏതെങ്കിലും ഒരു ക്രിക്കറ്റ് ആരാധകന്റെ വാക്കുകളല്ല ഇത്. മറിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നിർദേശമാണ്. പാക്കിസ്ഥാൻ വേദിയൊരുക്കുന്ന ചാംപ്യൻസ് ട്രോഫിക്കായി ടീമിനെയോ ഉദ്ഘാടന ഫൊട്ടോ സെഷനായി നായകൻ രോഹിത് ശർമയേയോ അവിടേക്ക് അയയ്ക്കില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യ. പ്രധാന വേദിയിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റെല്ലാ ടീമുകളുടെയും പതാകകൾ സ്ഥാപിച്ചപ്പോൾ ഇന്ത്യയെ മാത്രം ഒഴിവാക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്തത്. ചാംപ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട് കളിക്കളത്തിന് പുറത്തെ ഇന്ത്യ – പാക്ക് പോര് ഇത്തരത്തിൽ ശക്തമായിത്തന്നെ മുന്നേറുകയാണ്. ഇതിനിടയിൽ കഴിഞ്ഞ 8 സീസണുകളിലായി കളിക്കളത്തിനകത്ത് നടന്ന ഇന്ത്യ – പാക്ക് പോരുകൾക്കും പറയാനുണ്ട്, അവേശം തുളുമ്പുന്ന ഒട്ടേറെ കാര്യങ്ങൾ. വീണ്ടുമൊരു ഇന്ത്യ–പാക്ക് പോരാട്ടം മൈതാനത്ത് തീപടർത്താനൊരുങ്ങുമ്പോൾ, ക്രിക്കറ്റിലെ എക്കാലത്തെയും വലിയ വൈരികളുടെ ചാംപ്യൻസ് ട്രോഫിയിലെ പോരാട്ടചരിത്രത്തിലേക്ക് ഒരു യാത്ര.