ചെന്നൈയുടേത് ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ തന്ത്രം; വിസിൽ മുഴക്കാൻ 'ഡാഡ്സ് ആർമി'; 'തല'മിടുക്കിൽ എല്ലാവരും ഓൾറൗണ്ടർമാർ
ഐപിഎലിലെ ഏറ്റവും സ്ഥിരതയുള്ള ടീം ഏതാണ്? ആരാധകർക്കിടയിൽ അവകാശവാദങ്ങൾ പലതുണ്ടെങ്കിലും കണക്കുകളിൽ ആ ‘കിരീടം’ ഒരു ടീമിന് മാത്രം അവകാശപ്പെട്ടതാണ്; ചെന്നൈ സൂപ്പർ കിങ്സ്. വിലക്കുമൂലം നഷ്ടമായ രണ്ടു സീസൺ ഒഴിച്ചുനിർത്തിയാൽ, 15 സീസണുകളിലായി 12 തവണ പ്ലേ ഓഫിലെത്തിയ, 10 തവണ ഫൈനൽ കളിച്ച, 5 തവണ കിരീടമുയർത്തിയ ടീം. 14 വർഷം ഒരേ ക്യാപ്റ്റനു കീഴിൽ കളിച്ചെന്ന പ്രത്യേകതയും ചെന്നൈയ്ക്കു മാത്രം സ്വന്തം. എം.എസ്.ധോണിയും സംഘവും - ഐപിഎൽ തുടങ്ങിയ കാലം മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മേൽവിലാസം ഇതായിരുന്നു. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ധോണി ക്യാപ്റ്റന്റെ ‘തലപ്പാവ്’ അഴിച്ചത്. പിൻഗാമിയായി എത്തിയ യുവതാരം ഋതുരാജ് ഗെയ്‌ക്‌വാദിന്റെ നേതൃത്വത്തിൽ ടീം മികച്ച പ്രകടനം നടത്തിയെങ്കിലും പ്ലേ ഓഫിലെത്തിയില്ല. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായാണ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. 18-ാം സീസണിൽ എത്തിനിൽക്കുമ്പോഴും ‘അൺ ക്യാപ്ഡ്’ പ്ലെയറായി ധോണി ചെന്നൈയ്‌ക്കൊപ്പമുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേൾക്കുന്ന പതിവു പല്ലവി ഈ സീസണിനു മുൻപും അന്തരീക്ഷത്തിലുണ്ട്; ധോണിയുടെ അവസാന ഐപിഎൽ സീസൺ. മെഗാ ലേലത്തിനു മുന്നോടിയായി ധോണിയെ ചെന്നൈ നിലനിർത്തിയ സാഹചര്യത്തിൽ ഇത്തവണ ‘തല’യുടെ വിരമിക്കൽ അഭ്യൂഹത്തിന് അത്ര പഞ്ചില്ല. എങ്കിലും ആറാം കിരീടമുയർത്തി തലയുയർത്തി നിൽക്കാൻ തന്നെയാകും ചെന്നൈ കളത്തിലിറങ്ങുക. ‘വയസ്സന്മാരുടെ ടീം’ അഥവാ ഡാഡ്സ് ആർമി എന്ന പഴി ചെന്നൈയ്ക്കു പണ്ടേയുള്ളതാണ്. എന്നാൽ ഈ വിമർശനം ശക്തമായപ്പോഴൊക്കെ മുപ്പതു പിന്നിട്ട ‘വയസ്സന്മാരെ’വച്ച് കപ്പടിച്ച ചരിത്രമാണ് ചെന്നൈയ്ക്കുള്ളത്. ഇത്തവണ മെഗാ ലേലത്തിൽ വെറ്ററൻ താരം ആർ.അശ്വിനെയാണ് ചെന്നൈ 9.75 കോടിക്ക് ടീമിലെത്തിച്ചത്. പതിനെട്ട് അടവുമായി ചെന്നൈയുടെ പുതിയ സീസണിനും ഇതാ ‘വിസിൽ’ മുഴങ്ങുന്നു.

ഐപിഎലിലെ ഏറ്റവും സ്ഥിരതയുള്ള ടീം ഏതാണ്? ആരാധകർക്കിടയിൽ അവകാശവാദങ്ങൾ പലതുണ്ടെങ്കിലും കണക്കുകളിൽ ആ ‘കിരീടം’ ഒരു ടീമിന് മാത്രം അവകാശപ്പെട്ടതാണ്; ചെന്നൈ സൂപ്പർ കിങ്സ്. വിലക്കുമൂലം നഷ്ടമായ രണ്ടു സീസൺ ഒഴിച്ചുനിർത്തിയാൽ, 15 സീസണുകളിലായി 12 തവണ പ്ലേ ഓഫിലെത്തിയ, 10 തവണ ഫൈനൽ കളിച്ച, 5 തവണ കിരീടമുയർത്തിയ ടീം. 14 വർഷം ഒരേ ക്യാപ്റ്റനു കീഴിൽ കളിച്ചെന്ന പ്രത്യേകതയും ചെന്നൈയ്ക്കു മാത്രം സ്വന്തം. എം.എസ്.ധോണിയും സംഘവും - ഐപിഎൽ തുടങ്ങിയ കാലം മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മേൽവിലാസം ഇതായിരുന്നു.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ധോണി ക്യാപ്റ്റന്റെ ‘തലപ്പാവ്’ അഴിച്ചത്. പിൻഗാമിയായി എത്തിയ യുവതാരം ഋതുരാജ് ഗെയ്‌ക്‌വാദിന്റെ നേതൃത്വത്തിൽ ടീം മികച്ച പ്രകടനം നടത്തിയെങ്കിലും പ്ലേ ഓഫിലെത്തിയില്ല. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായാണ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്.
18-ാം സീസണിൽ എത്തിനിൽക്കുമ്പോഴും ‘അൺ ക്യാപ്ഡ്’ പ്ലെയറായി ധോണി ചെന്നൈയ്‌ക്കൊപ്പമുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേൾക്കുന്ന പതിവു പല്ലവി ഈ സീസണിനു മുൻപും അന്തരീക്ഷത്തിലുണ്ട്; ധോണിയുടെ അവസാന ഐപിഎൽ സീസൺ. മെഗാ ലേലത്തിനു മുന്നോടിയായി ധോണിയെ ചെന്നൈ നിലനിർത്തിയ സാഹചര്യത്തിൽ ഇത്തവണ ‘തല’യുടെ വിരമിക്കൽ അഭ്യൂഹത്തിന് അത്ര പഞ്ചില്ല. എങ്കിലും ആറാം കിരീടമുയർത്തി തലയുയർത്തി നിൽക്കാൻ തന്നെയാകും ചെന്നൈ കളത്തിലിറങ്ങുക.
‘വയസ്സന്മാരുടെ ടീം’ അഥവാ ഡാഡ്സ് ആർമി എന്ന പഴി ചെന്നൈയ്ക്കു പണ്ടേയുള്ളതാണ്. എന്നാൽ ഈ വിമർശനം ശക്തമായപ്പോഴൊക്കെ മുപ്പതു പിന്നിട്ട ‘വയസ്സന്മാരെ’വച്ച് കപ്പടിച്ച ചരിത്രമാണ് ചെന്നൈയ്ക്കുള്ളത്. ഇത്തവണ മെഗാ ലേലത്തിൽ വെറ്ററൻ താരം ആർ.അശ്വിനെയാണ് ചെന്നൈ 9.75 കോടിക്ക് ടീമിലെത്തിച്ചത്. പതിനെട്ട് അടവുമായി ചെന്നൈയുടെ പുതിയ സീസണിനും ഇതാ ‘വിസിൽ’ മുഴങ്ങുന്നു.
∙ കിവി തുടക്കം
ബാറ്റർമാർ, ബോളർമാർ എന്നിങ്ങനെയുള്ള വേർതിരിവൊന്നും ചെന്നൈയ്ക്കില്ല. ടീമിലെ എല്ലാവരും ‘ഓൾറൗണ്ടർമാർ’ ആകുന്നതാണ് ചെന്നൈയിലെ കാഴ്ച. 14 വർഷം ടീമിനെ നയിച്ച ‘തല’ ശീലിപ്പിച്ചതാണത്. അതുകൊണ്ടു തന്നെയാണ് അവർ ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീമായതും. പ്ലെയിങ് ഇലവനിലെ 11 പേരും ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യും. ഓപ്പണിങ്ങിൽ ഋതുരാജ് ഗെയ്ക്‌വാദ് നൽകുന്ന തുടക്കം ടീമിനു നിർണായകമാണ്. കഴിഞ്ഞ സീസണിൽ റൺവേട്ടക്കാരിൽ വിരാട് കോലിക്കു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്ന ഗെയ്‌ക്‌വാദ് തന്നെയാണ് ബാറ്റിങ്ങിൽ ചെന്നൈയുടെ തുറുപ്പു ചീട്ട്. നായകനൊപ്പം ന്യൂസീലൻഡ് താരങ്ങളായ ഡെവൻ കോൺവേയോ രചിൻ രവീന്ദ്രയോ ഓപ്പൺ ചെയ്യും. ഇരുവരും ചേർന്ന് ഓപ്പൺ ചെയ്തശഷം ഗെയ്‍ക്‌വാദ് മൂന്നാമനായി ഇറങ്ങാനും സാധ്യതയുണ്ട്.
ഈ സീസണിൽ അൺക്യാപ്ഡ് പ്ലെയറായാണ് ധോണി കളിക്കുക. കഴിഞ്ഞ അഞ്ച് വർഷമായി രാജ്യാന്തര മത്സരങ്ങൾ കളിക്കാതിരിക്കുകയോ ബിസിസിഐയുടെ സെൻട്രൽ കരാറിൽ അഞ്ച് വർഷമായി ഇല്ലാതിരിക്കുകയോ ചെയ്യുന്ന താരങ്ങളെ അൺ ക്യാപ്ഡ് പ്ലെയറായി ഉൾപ്പെടുത്താമെന്ന ചട്ടത്തിന്റെ പിൻബലത്തിലാണ് ഇത്.
ചാംപ്യൻസ് ട്രോഫിയിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ രചിൻ മിന്നും ഫോമിലാണ്. അത് ഐപിഎലിലും ആവർത്തിച്ചാൽ ചെന്നൈയുടെ തുടക്കം കിടുക്കും. കോൺവേ ചാംപ്യൻസ് ട്രോഫിയിൽ തിളങ്ങിയില്ലെങ്കിലും ട്വന്റി20യിൽ താരത്തെ എഴുതിത്തള്ളാനാവില്ല. 2023 സീസണിൽ ചെന്നൈ കിരീടമുയർത്തിയതിൽ നിർണായകമായത് കോൺവേയുടെ പ്രകടനമാണ്. സാം കറൻ, രാഹുൽ ത്രിപാഠി, രവീന്ദ്ര ജഡേജ, ശിവം ദുബെ, ആർ.അശ്വിൻ തുടങ്ങി ലോകോത്തര ഓൾറൗണ്ടർമാരാൽ ടീം സമ്പന്നമാണ്. കഴിഞ്ഞ സീസണിൽ ഭൂരിഭാഗം മത്സരങ്ങളിലും ശിവം ദുബെയെ ‘ഇംപാക്ട് പ്ലെയർ’ ആയി ഇറക്കുന്ന തന്ത്രമാണ് ചെന്നൈ പയറ്റിയത്. ഇക്കുറി ദുബെയ്ക്ക് ബോളിങ്ങിനു കൂടുതൽ അവസരം നൽകാനാണ് സാധ്യത.
ഫിനിഷർ റോളിൽ ഇത്തവണയും ധോണി തന്നെയാകും ചെന്നൈയുടെ പടക്കുതിര. ഒപ്പം രവീന്ദ്ര ജഡേജയും. ഐപിഎലിൽ മാത്രം മത്സരത്തിനിറങ്ങുന്ന ധോണിയുടെ ഫിറ്റ്നസ് ഒരു ചോദ്യചിഹ്നമാണ്. അവസാന 1–2 ഓവറിൽ മാത്രമാണ് താരം ബാറ്റു ചെയ്യാറുള്ളത്. കഴിഞ്ഞ സീസണിൽ ധോണി നേരിട്ടത് 73 പന്തുകൾ മാത്രമാണ്. എങ്കിലും 220ലധികം റൺസ് നേടിയെന്നത് ശ്രദ്ധേയം. 2023ലെ ഐപിഎലിൽ 57 പന്തുകൾ മാത്രമാണ് ധോണി നേരിട്ടത്. ഫിനിഷർമാരായി ധോണിയുടെയും ജഡേജയുടെയും പ്രകടനം മത്സരഫലങ്ങളിൽ നിർണായകമാകും.
∙ കറക്കി വീഴ്ത്തും
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടമുയർത്തിയതിൽ നിർണായകമായത് സ്പിന്നർമാരുടെ പ്രകടനമാണ്. അഞ്ച് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. ആകെ 26 വിക്കറ്റുകളാണ് ഇന്ത്യൻ സ്പിന്നർമാർ ടൂർണമെന്റിൽ നേടിയത്. ഇന്ത്യയുടെ ഈ തന്ത്രം മാസങ്ങൾക്കു മുൻപു നടന്ന ഐപിഎൽ മെഗാലേലത്തിൽ ചെന്നൈയും പയറ്റിയിരുന്നു. സ്പിന്നർമാരുടെ പറുദീസയായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ പകുതി മത്സരങ്ങളും കളിക്കുന്ന ചെന്നൈ, ഏതു ലോകോത്തര ബാറ്റർമാരെയും കറക്കി വീഴ്ത്തുന്ന സ്പിന്നർമാരുമായിട്ടാകും കളത്തിൽ ഇറങ്ങുക.
ലേലത്തിൽ ചെന്നൈ ഏറ്റവും കൂടുതൽ തുക മുടക്കിയത് രണ്ടു സ്പിന്നർമാർക്കാണ്. അഫ്ഗാനിസ്ഥാൻ താരം നൂർ അഹമ്മദിനെ 10 കോടി രൂപയ്ക്കും വെറ്ററൻ താരം ആർ.അശ്വിനെ 9.75 കോടിക്കുമാണ് ചെന്നൈ ടീമിലെത്തിച്ചത്. ഹോം മാച്ചുകളിൽ ഈ രണ്ടു താരങ്ങളുടെയും പ്രകടനം ടീമിനു നിർണായകമാകും.
ഐപിഎലിൽ 212 മത്സരങ്ങൾ കളിച്ചിട്ടുള്ള അശ്വിൻ, 182 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാമനാണ്. സിഎസ്‌കെയ്‌ക്കായി 97 മത്സരങ്ങളിൽനിന്ന് 24.22 ശരാശരിയിൽ 90 വിക്കറ്റുകൾ വീഴ്ത്തി. ഇതിൽ ചെപ്പോക്കിൽ മാത്രം വീഴ്ത്തിയത് 50 വിക്കറ്റുകൾ. ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന നൂർ അഹമ്മദ്, 23 മത്സരങ്ങളിൽനിന്ന് 27.45 ശരാശരിയിൽ 24 വിക്കറ്റുകളാണ് വീഴ്ത്തിയത്. ട്വന്റി20യിലാകെ 23.08 ശരാശരിയിൽ 137 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇവർക്കൊപ്പം രവീന്ദ്ര ജഡേജ, രചിൻ രവീന്ദ്ര എന്നിവർ കൂടി ചേരുമ്പോൾ ചെന്നൈയുടെ സ്പിൻ ‘ഡെപ്ത്’ ഭദ്രം.
പേസ് ബോളിങ്ങിൽ മതീഷ പതിരാന, ഖലീൽ അഹമ്മദ് എന്നിവരാണ് ചെന്നൈയുടെ പടയാളികൾ. 13 കോടി രൂപയ്ക്കാണ് ശ്രീലങ്കൻ പേസറായ പതിരാനയെ ചെന്നൈ നിലനിർത്തിയത്. 20 മത്സരങ്ങളിൽനിന്ന് 17.41 ശരാശരിയിൽ ഇതുവരെ 34 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഖലീൽ അഹമ്മദ് കഴിഞ്ഞ സീസണിൽ ഡൽഹിക്കായി 14 മത്സരങ്ങളിൽനിന്ന് 17 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
സാം കറൻ, നാഥാൻ എല്ലിസ് എന്നിവരാണ് പേസ് അറ്റാക്കിങ്ങിനായി ചെന്നൈയ്ക്കുള്ള മറ്റു രണ്ടു പേർ. ഖലീലിനെ കൂടാതെ ഒരു ഇന്ത്യൻ പേസറെ കളിപ്പിക്കാൻ തീരുമാനിച്ചാൽ അൻഷുൽ കംബോജിനു നറുക്ക് വീണേക്കാം. 3.4 കോടി രൂപയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് കംബോജ്. അടുത്തിടെ രഞ്ജി ട്രോഫിയിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തിയ ഈ ഹരിയാന പേസർ, 22 ട്വന്റി20 മത്സരങ്ങളിൽനിന്ന് 19.88 ശരാശരിയിൽ 26 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
∙ പടനായകൻ, പടിയിറങ്ങുമോ?
14 സീസണുകളിലായി 10 ഫൈനലുകൾ കളിച്ച്, അഞ്ച് കിരീടം നേടി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്നു പേരെടുത്ത ശേഷമാണ് ചെന്നൈയുടെ തലപ്പത്തുനിന്നു കഴിഞ്ഞവർഷം ധോണി വിടപറഞ്ഞത്. 17–ാം സീസണിന്റെ തൊട്ടുമുൻപ് ആരാധകരെ അമ്പരിപ്പിച്ചുകൊണ്ടാണ് നായക പദവിയൊഴിയുന്നതായി ധോണി അറിയിച്ചത്. മുൻപ്, രാജ്യാന്തര ക്രിക്കറ്റിൽനിന്നും ഇതുപോലൊരു അപ്രതീക്ഷിത പടിയിറക്കം പ്രഖ്യാപിച്ചാണ് ധോണി മടങ്ങിയത്. പിന്നാലെയാണ് ധോണിയുടെ പിൻഗാമിയായി ഋതുരാജ് ഗെയ്ക്‌വാദ് ചെന്നൈയുടെ നായകനായത്.
ആദ്യ സീസണുകളിൽ ടോപ് ഓർഡറിൽ ബാറ്റിങ്ങിനെത്തിയ ധോണി, ടീമിന്റെ മധ്യനിരയുടെ നട്ടെല്ലായിരുന്നു. പിന്നാലെ ഫിനിഷിങ്ങിലേക്കു മാറിയ ധോണിയുടെ നേതൃത്വത്തിൽ, തോൽവിയുറപ്പിച്ച മത്സരങ്ങൾ പോലും ചെന്നൈ ജയിച്ചുകയറി. മറ്റു ടീമുകളിൽ ഫോം കണ്ടെത്താൻ കഷ്ടപ്പെട്ട്, തഴയപ്പെട്ട താരങ്ങളെ ടീമിലെത്തിച്ച് മാച്ച് വിന്നർമാരാക്കുന്ന ധോണി മാജിക്കിനും ഐപിഎൽ വേദിയായി. ഇതിനിടെ വിലക്കുമൂലം രണ്ടുവർഷം ചെന്നൈ ഐപിഎലിൽ നിന്നു പുറത്തായപ്പോൾ റൈസിങ് പുണെ ജയന്റ്സിലേക്കു മാറിയ ധോണി, വിലക്കിനു ശേഷമുള്ള ചെന്നൈയുടെ വരവ് കിരീടനേട്ടത്തോടെയാണ് ആഘോഷിച്ചത്.
ഈ സീസണിൽ അൺക്യാപ്ഡ് പ്ലെയറായാണ് ധോണി കളിക്കുക. കഴിഞ്ഞ അഞ്ച് വർഷമായി രാജ്യാന്തര മത്സരങ്ങൾ കളിക്കാതിരിക്കുകയോ ബിസിസിഐയുടെ സെൻട്രൽ കരാറിൽ അഞ്ച് വർഷമായി ഇല്ലാതിരിക്കുകയോ ചെയ്യുന്ന താരങ്ങളെ അൺ ക്യാപ്ഡ് പ്ലെയറായി ഉൾപ്പെടുത്താമെന്ന ചട്ടത്തിന്റെ പിൻബലത്തിലാണ് ഇത്. ഐപിഎൽ ആദ്യ സീസണിൽ അന്നത്തെ റെക്കോർഡ് തുകയായ ആറു കോടി രൂപയ്ക്കു ചെന്നൈ ടീമിലെത്തി ധോണിയെ ഇത്തവണ നാല് കോടി രൂപ മാത്രം നൽകിയാണ് ടീമിൽ നിലനിർത്തിയത്.
2019ലാണ് 43കാരനായ ധോണി രാജ്യാന്തര കരിയർ അവസാനിപ്പിച്ചത്. ധോണിക്കു വേണ്ടിയാണ് അൺ ക്യാപ്ഡ് പ്ലെയർ നിയമത്തിൽ മാറ്റം വരുത്തിയതെന്നും ആക്ഷേപമുണ്ട്. എങ്കിലും ധോണി ഐപിഎൽ കളിക്കുന്നത് ഏതു ക്രിക്കറ്റ് ആരാധകനെയും ത്രസിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഓരോ ഐപിഎൽ സീസൺ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഓരോ ക്രിക്കറ്റ് പ്രേമിയുടെ ഒരു ചോദ്യം മാറ്റമില്ലാത്തതാണ്: ‘തല തുടരുമോ?’, കാത്തിരിക്കാം!