ഇത്തവണ ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ നില അത്ര സുരക്ഷിതമല്ല. കഴിഞ്ഞ സീസണിൽ ആർസിബി ചെയ്തതുപോലെ എല്ലാ മത്സരങ്ങളും ജയിച്ചാൽ റോയൽസിനും അദ്ഭുതങ്ങൾ കാണിക്കാം. ഏതാനും കളികൾ കൂടി ജയിച്ച് വലിയ നാണക്കേടില്ലാതെ സീസൺ അവസാനിപ്പിച്ചാലും കുഴപ്പമില്ലെന്നു ചിന്തിക്കുന്ന ആരാധകരുമുണ്ട്.
മറ്റ് ഐപിഎല് ടീമുകൾ കോടികൾ വാരിയെറിഞ്ഞു താരലേലത്തിൽ സജീവമായപ്പോൾ താരതമ്യേന ദുർബലമായിരുന്നു രാജസ്ഥാന്റെ പങ്കാളിത്തം. രാജസ്ഥാന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണമെന്ത്? ക്യാപ്റ്റൻ സഞ്ജു സാംസണിനു മുന്നിലുള്ള വഴിയെന്ത്?
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. Photo by Punit PARANJPE / AFP
Mail This Article
×
പേരിലെ രാജകീയത കളിയിൽ കാണാനില്ലല്ലോയെന്ന് ആരാധകർ പരിഭവപ്പെടുന്നുണ്ടെങ്കിലും കേട്ടതായി ഭാവമില്ല രാജസ്ഥാൻ റോയൽസിന്. ഇത്തവണ ഐപിഎലിൽ ഒരു ടീമിനു പ്രാഥമിക ഘട്ടത്തിൽ കളിക്കാനുള്ളത് 14 മത്സരങ്ങളാണ്. രാജസ്ഥാൻ റോയൽസിന്റെ 8 മത്സരങ്ങൾ കഴിഞ്ഞു. 2 വിജയങ്ങളും 6 തോൽവികളുമായി അത്ര സുരക്ഷിതമല്ല നില. പക്ഷേ ലീഗ് പകുതി മാത്രം പിന്നിടുമ്പോൾ പ്ലേ ഓഫിലേക്കു രാജസ്ഥാന് ഇനിയും സാധ്യതകളുണ്ട്. കഴിഞ്ഞ സീസണിൽ ആർസിബി നടത്തിയതുപോലെ എല്ലാ മത്സരങ്ങളും ജയിച്ചാൽ റോയൽസിനും അദ്ഭുതങ്ങൾ കാണിക്കാം. എന്നാൽ റോയൽസിന്റെ ‘കട്ട ആരാധകർ’ പോലും ഈ ടീമിൽനിന്ന് അങ്ങനെയൊരു പ്രകടനം പ്രതീക്ഷിക്കുന്നില്ല. ഏതാനും മത്സരങ്ങൾ കൂടി ജയിച്ച് വലിയ നാണക്കേടില്ലാതെ സീസൺ അവസാനിച്ചാലും കുഴപ്പമില്ലായിരുന്നു എന്നാണ് ആരാധകരുടെ ചിന്ത. ഈ ദുരവസ്ഥ ടീമിൽനിന്ന് ഏറക്കുറെ പ്രവചിക്കപ്പെട്ടതാണ്, അതും താരലേലത്തിനു മുൻപു തന്നെ.
English Summary:
Rajasthan Royals' Dismal IPL Start: Rajasthan Royals' disappointing IPL 2025 performance has fans concerned, but with half the season remaining, a playoff push is still possible.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.