ടീം പുറത്തായാലും വൈഭവിന് കിട്ടും ‘ഷീൽഡ്’; ഇനി കോലിയിൽ വിശ്വാസം; ഇത്തവണ ആഘോഷം ആർസിബിക്ക്?

Mail This Article
വൈഭവ് സൂര്യവംശി എന്ന സൂപ്പർ പ്ലേയറെ ടീമിൽ ഒരു പ്രത്യേക ഷീൽഡിനകത്ത് നിർത്തും എന്നു പറഞ്ഞത് രാജസ്ഥാൻ റോയൽസ് കോച്ച് രാഹുൽ ദ്രാവിഡാണ്. വൈഭവിനെ വീട്ടിലേക്ക് പോലും വിടാതെ പ്രത്യേക പരിശീലനം നൽകാനാണ് ബിസിസിഐയുടെ തീരുമാനം. ഈ പതിനാലുകാരനെ എന്തുകൊണ്ടാണ് ഇത്രയും കരുതലോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം സംരക്ഷിച്ചു നിർത്തുന്നത്? പൃഥ്വി ഷായെ പോലുള്ള കളിക്കാരുടെ മുൻ അനുഭവങ്ങൾ മുന്നിലുള്ളതാണോ ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ? അതു മാത്രമല്ല കാരണമെന്ന് പറയുന്നു മലയാള മനോരമ അസി. എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. വൈഭവിന്റെ രാജസ്ഥാനും എം. എസ്. ധോണിയുടെ ചെന്നൈയും ഉൾപ്പെടെ ഐപിഎലിന്റെ പ്ലേ ഓഫ് പോലും കാണാതെ പുറത്തായിരിക്കുകയാണ്. എന്നാൽ ഈ പുറത്താകലുകൾ അല്ല ആരാധകർ ചർച്ചയാക്കുന്നത്; ഒരു വിജയ മുന്നേറ്റമാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആണ് ആ മുന്നേറ്റക്കാർ.