തിരസ്കാരത്തിന്റെ നോവേറ്റ് തുടക്കം; സച്ചിനൊപ്പമെത്തുമോ കോലി ? നെഹ്റയുടെ സാക്ഷ്യമിങ്ങനെ

Mail This Article
സച്ചിൻ യുഗത്തിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ നെഞ്ചോടു ചേർത്തു നിർത്തിയ ഒന്നാമത്തെ പേരായിരുന്നു വിരാട് കോലി. രാജ്യം വീഴണമെങ്കിൽ രാജാവിനെ വീഴ്ത്തണമെന്ന വാഴ്ത്തുപാട്ടോടെ അവർ കിങ് കോലിയുടെ ഇന്നിങ്സുകൾ കൊണ്ടാടി. അടിക്കു തിരിച്ചടിയെന്ന പോലെയുള്ള കോലിയുടെ ശൈലി ഇന്ത്യയ്ക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങൾ നേടിക്കൊടുത്ത ക്യാപ്റ്റനായി അദ്ദേഹത്തെ മാറ്റി. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് എന്ന നാഴികക്കല്ലിലേക്ക് ഇനി 770 റൺസ് കൂടി വേണ്ടപ്പോഴാണ് കോലി ടെസ്റ്റിൽനിന്ന് വിരമിക്കുന്നത്. ടെസ്റ്റിൽ 9,230 റൺസാണ് കോലിയുടെ സമ്പാദ്യം. സച്ചിൻ തെൻഡുൽക്കർ നേടിയ 15,921 റൺസ് എന്ന റെക്കോർഡിലേക്ക് ഏറെ ദൂരം ഇനിയും ബാക്കി. 51 ടെസ്റ്റ് സെഞ്ചറിയും 49 ഏകദിന സെഞ്ചറിയുമായി സച്ചിൻ 100 സെഞ്ചറികൾ നേടിയപ്പോൾ 30 ടെസ്റ്റ് സെഞ്ചറിയും 51 ഏകദിന സെഞ്ചറിയും ഒരു ട്വന്റി 20 സെഞ്ചറിയുമായി വിരാട് കോലി നേടിയത് 82 സെഞ്ചറികൾ. രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് 2024ലെ ലോകകപ്പ് നേട്ടത്തോടെ വിടപറഞ്ഞ കോലി ടെസ്റ്റിൽ നിന്നും ഇപ്പോൾ വിരമിച്ചു. ഇനി ഏകദിനത്തിൽ മാത്രം.