നോട്ടിസ് പീരിയഡിലായിരുന്നോ രോഹിത്തും കോലിയും; ‘പ്രോസസ് ഡ്രിവണ്‍ സിസ്റ്റം’ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വില്ലനോ രക്ഷകനോ?

Mail This Article
×
മൈൽസ്റ്റോണുകൾക്കു വേണ്ടി കളിക്കുന്നയാളെന്ന് പലവട്ടം ആരോപണങ്ങളേറ്റുവാങ്ങേണ്ടി വന്ന വിരാട് കോലിയുടെ വിരമിക്കൽ, ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് എന്ന മാന്ത്രിക സംഖ്യയുടെ തൊട്ടരികിൽ വച്ചാണ്. കോലിയുടെ വിരമിക്കൽ തീരുമാനത്തിന് കൂടുതൽ ആക്കംനൽകിയത് വൈകാരികമായ കാരണങ്ങളാണെന്ന് ഇതിൽനിന്നു വ്യക്തം. 10000 റൺസ് ക്ലബ്ബിലേക്ക് വേഗമെത്തമായിരുന്നെങ്കിലും കോലി അതിനു മുതിർന്നില്ല. അപ്രതീക്ഷിതമായ ഇൗ തീരുമാനം കോലിയുടെ ആരാധകരെ മാത്രമല്ല, ക്രിക്കറ്റ് പ്രേമികളെ മൊത്തത്തിലാണ് അങ്കലാപ്പിലാക്കിയത്. ‘ഇൻഫീരിയർ’ ആയിരുന്ന ടീമിനെ ‘അഗ്രസീവ്’ ആക്കി മാറ്റാൻ തുടക്കമിട്ടത് സൗരവ് ഗാംഗുലിയായിരുന്നെങ്കിൽ അതു വിജയകരമായി നടപ്പാക്കിയത് കോലിയാണെന്ന് നിസംശയം പറയാം. കോലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിനെ നിലപാടുള്ള കൂട്ടമാക്കിയെടുക്കാനായി.
English Summary:
Virat Kohli's IPL Return after Retirement from Test Cricket Sparks Debate - IPL-Thrill-Pil-25-Podcast
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.