പ്രധാനപ്പെട്ട മൂന്നോ നാലോ താരങ്ങൾ മാത്രമുള്ള ബെംഗളൂരുവിന്റെ ലീഗിലെ മുന്നേറ്റം സംശയത്തിലായിരുന്നു. പക്ഷേ തുടക്കം മുതൽ വ്യക്തമായ ആധിപത്യത്തോടെയാണ് ആർസിബി കളിച്ചത്. 9 വ്യത്യസ്ത താരങ്ങള്‍ നേടിയ പ്ലെയർ ഓഫ് ദ് മാച്ച് അവാർഡ് മാത്രം മതി ടീമിന്റെ മികവ് വ്യക്തമാകാന്‍.
17 വർഷം കഴിഞ്ഞിട്ടും ഐപിഎൽ കിരീടം നേടാത്ത മൂന്നു ടീമുകളിൽ ഒന്നെന്ന പട്ടികയിൽനിന്ന് ഒടുവിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പുറത്തുകടന്നിരിക്കുന്നു. കാത്തിരിപ്പിനൊടുവിൽ ആദ്യ ഐപിഎൽ കിരീടം ചൂടാൻ ആർസിബിയെ പ്രാപ്തമാക്കിയതിനു പിന്നിലെ കാരണങ്ങൾ എന്തെല്ലാമാണ്? വിശദമായി പരിശോധിക്കുന്നു.
പഞ്ചാബിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയം ആഘോഷിക്കുന്ന വിരാട് കോലി (Photo courtesy: X/RCBTweets)
Mail This Article
×
‘ഒരുനാൾ കിനാവ് പൂത്തിടും, അതിൽ നമ്മളൊന്നു ചേർന്നിടും...’. നെഞ്ചിനുള്ളിൽ നെരിപ്പോടു തീർത്ത, കീരീടമെന്ന കിനാവ് ഒടുവിൽ വാനിലുർന്നു പറക്കുന്നു. കാത്തിരിപ്പിന്റെ 17 കഷ്ടവർഷങ്ങൾക്കൊടുവിൽ പതിനെട്ടാം ഐപിഎലിന്റെ കിരീടം ബെംഗളൂരു താരങ്ങളുടെ കയ്യിൽ വെട്ടിത്തിളങ്ങുമ്പോൾ കണ്ണുനിറഞ്ഞു പാടുകയാണ് ആർസിബി ആരാധകർ. മൂന്നുവട്ടം കയ്യിൽനിന്നു വഴുതിപ്പോയ മോഹക്കപ്പിനൊപ്പം ആർസിബി എന്ന സ്നേഹച്ചുവപ്പ് അവർ ചങ്കോടുചേർക്കുന്നു, ആന്ദക്കണ്ണീരണിഞ്ഞുതന്നെ...
തോറ്റാലും ജയിച്ചാലും ഓരോ മത്സരങ്ങളിലും ‘വി ബിലീവ് ഇൻ യു’ എന്ന് ഉറക്കെപ്പറയുന്ന ആരാധകർക്കു വേണ്ടി, പരിഹാസങ്ങളിലും കളിയാക്കലുകളിലും തളരാതെ ‘ഈ സാലാ കപ്പ് നംദേ’ (ഈ വർഷം കപ്പ് നമുക്ക്) എന്ന് പറയുന്ന ആരാധകർക്കു വേണ്ടി, 18–ാം സീസണിലും ടീമിനൊപ്പം തുടരുന്ന 18–ാം നമ്പറുകാരൻ വിരാട് കോലിക്കു വേണ്ടി! ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് നേടിയെടുത്തത് ഐപിഎൽ കിരീടം മാത്രമല്ല 18 വർഷം കളിക്കളത്തിൽ അവരൊഴുക്കിയ കിനാവും കണ്ണീരും കൂടിയാണ്. കയ്യടിക്കാതെ പറ്റില്ല വിയർപ്പൊഴുക്കി നേടിയ ഈ നേട്ടത്തിന്.
ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജി കഴിഞ്ഞദിവസം ചാംപ്യൻസ് ലീഗ് കിരീടം നേടിയത് 55 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്. 120 വർഷങ്ങൾക്കു ശേഷം എഫ്എ കപ്പ് സ്വന്തമാക്കി അടുത്തിടെ ആദ്യ
English Summary:
Royal Challengers Bangalore Finally Clinched Their Maiden IPL Title. The Victory Marked The End Of A 17-Year Wait For The Franchise And Its Passionate Fans. These Are The Factors Behind Their Victory.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.