2022. ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് ഫൈനൽ. ഫ്രാന്‍സിനെ തോൽപിച്ച ആ നിമിഷം അർജന്റീനയുടെ താരങ്ങളെല്ലാം വിജയാഹ്ലാദത്തോടെ മൈതാനത്തേക്ക് ഓടിയിറങ്ങിയപ്പോൾ ക്യാപ്റ്റൻ ലയണൽ മെസ്സി ഒരു നിമിഷം മൈതാനത്തു മുട്ടുകുത്തി. പിന്നെ ഓടിച്ചെന്ന് അർജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനസിനെ കെട്ടിപ്പിടിച്ചു. സമാനമായൊരു കാഴ്ച കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും കണ്ടു. ഐപിഎൽ ഫൈനൽ. ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് വിജയത്തിലേക്കടുക്കുന്നു. മൈതാനത്തു കണ്ണുകൾ നിറഞ്ഞ് ആർസിബിയുടെ വിരാട് കോലി. അവസാന പന്തുംകടന്ന് വിജയതീരത്തെത്തിയ ആ നിമിഷം എല്ലാവരും ആഹ്ലാദാരവത്തോടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയപ്പോൾ കോലി മാത്രം മുട്ടുകുത്തി മൈതാനത്തിരുന്നു. പിന്നെ ഓടിച്ചെന്ന് ആർസിബി ക്യാപ്റ്റൻ രജത് പാട്ടിധാറിനെ കെട്ടിപ്പിടിച്ചു

loading
English Summary:

How Royal Challengers Bengaluru Clinched Victory in the 2025 IPL Final: Insights from Malayala Manorama Sports Editor Sunish Thomas and Senior Assistant Editor Shameer Rahman on the IPL Thrill PIL 2025 Podcast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com