അഹമ്മദാബാദിൽ കത്തിയമർന്ന വിമാനത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ്കുമാർ രമേഷ് ചാടിയിറങ്ങിയത് പുതുജീവിതത്തിലേക്ക്. ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഈ ഇന്ത്യൻ വംശജൻ ഇനി അറിയപ്പെടുക അതിജീവനത്തിന്റെ പ്രതീകമായിട്ടാകും.
വിമാനാപകടങ്ങൾ അതിജീവിച്ച് പിന്നീട് മിന്നും പ്രകടനങ്ങൾ കാഴ്ചവച്ച ഒട്ടേറെ പേർ കായിക രംഗത്തുണ്ട്. 1931, 1958, 2016ലെ വിമാനദുരന്തങ്ങളിൽനിന്ന് രക്ഷപ്പെട്ട് മൈതാനങ്ങളിൽ ലോകകപ്പ് മുതൽ സ്വർണമെഡൽ വരെ നേടി കായികലോകത്തെ ഞെട്ടിച്ചവരുണ്ട്, അവരുടെ അതിജീവനത്തിന്റെ കഥകളിലൂടെ...
1958ലെ മ്യൂണിക് വിമാന ദുരന്തം (File Photo by INTERCONTINENTALE / AFP)
Mail This Article
×
അഹമ്മദാബാദ് വിമാനദുരന്തത്തിൽനിന്നു രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേഷ് ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ അതിജീവനങ്ങളിലൊന്നായിരുന്നു ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഈ ഇന്ത്യൻ വംശജന്റെ രക്ഷപ്പെടൽ. വൻ വിമാനാപകടങ്ങളുടെയും അതിജീവനങ്ങളുടെയും കഥകൾ പറയാനുണ്ട് കായികലോകത്തിനും. അത്തരം ദുരന്തങ്ങളെ അതിജീവിച്ച് പിന്നീടു മിന്നുന്ന ജയങ്ങൾ സ്വന്തമാക്കിയ ഒട്ടേറെ പേർ കായിക രംഗത്തുമുണ്ട്. 1958ലെ മ്യൂണിക് വിമാന ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സർ ബോബ് ചാൾട്ടൻ, മാനേജർ മാറ്റ് ബസ്‌ബി, കളിക്കാരൻ ബിൽ ഫൗൾക്സ്, 1931ലെ വിമാനാപകടത്തിൽനിന്ന് രക്ഷപ്പെട്ട അമേരിക്കൻ അത്‌ലീറ്റ് എലിസബത്ത് റോബിൻസൺ, 2016ലെ വിമാന ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട ബ്രസീൽ ക്ലബ് താരങ്ങൾ എന്നിവരെല്ലാം മരണമുഖത്തുനിന്ന് അദ്ഭുതകരമായി തിരിച്ചെത്തി കായികലോകത്ത് മിന്നും പ്രകടനങ്ങൾ കാഴ്ചവച്ചവരാണ്. അവരുടെ അതിജീവനത്തിന്റെ കഥകളിലൂടെ...
English Summary:
Plane Crash Survival Stories Showcase Incredible Resilience. From Sir Bob Charlton to Elizabeth Robinson, these Athletes Defied Death and Achieved Remarkable Success.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.